മഞ്ഞപ്പട്ടില്‍ അതിസുന്ദരിയായി താരം: സ്‌നേഹയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ കാണാം

പ്രസവത്തിന് മാസങ്ങള്‍ ബാക്കി നില്‍ക്കവേ സ്‌നേഹയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
മഞ്ഞപ്പട്ടില്‍ അതിസുന്ദരിയായി താരം: സ്‌നേഹയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് സ്‌നേഹ. തമിഴില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ഏതാനും സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്. തമിഴ് താരം പ്രസന്നയെയാണ് സ്‌നേഹ വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ താരദമ്പതികളുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടെ വരുന്നതിന്റെ ആഘോഷത്തിലാണ് താരങ്ങള്‍. 

പ്രസവത്തിന് മാസങ്ങള്‍ ബാക്കി നില്‍ക്കവേ സ്‌നേഹയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ചുവന്ന കരയുള്ള നല്ല മഞ്ഞസാരിയുടുത്താണ് സ്‌നേഹ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്ത ബന്ധുക്കളും സിനിമയിലെ സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

തമിഴിലാണ് സ്‌നേഹ സജീവമായിരുന്നെങ്കിലും മലയാള സിനിമയിലൂടെയായിരുന്നു സ്‌നേഹ അഭിനയ ജീവിതം തുടങ്ങിയത്. മമ്മൂട്ടിയുടെ നായികയായി തുറുപ്പു ഗുലാനിലൂടെയാണ് സ്‌നേഹ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് പ്രമാണി, ശിക്കാര്‍, വന്ദേ മാതരം, ഒരേ മുഖം, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകല്‍ലും അഭിനയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com