'മകളുടെ അച്ഛന്‍', വിഹാന് ഒരു കുഞ്ഞനിയത്തി കൂടി; സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

താന്‍ വീണ്ടും അച്ഛനായി എന്ന വാര്‍ത്തയാണ് ശ്രീനിവാസന്‍ പങ്കുവെച്ചത്
'മകളുടെ അച്ഛന്‍', വിഹാന് ഒരു കുഞ്ഞനിയത്തി കൂടി; സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

ടന്‍ വിനീത് ശ്രീനിവാസന്‍ നായകനായുളള മനോഹരം എന്ന ചിത്രം തിയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ വെളളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട മനോഹരവും മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ്. ഇതിനിടെ, ജീവിതത്തിലെ മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെയ്ക്കുകയാണ് വിനീത് ശ്രീനിവാസന്‍.

താന്‍ വീണ്ടും അച്ഛനായി എന്ന വാര്‍ത്തയാണ് ശ്രീനിവാസന്‍ പങ്കുവെച്ചത്. ദിവ്യക്കും തനിക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന് എന്ന സന്തോഷവാര്‍ത്തയാണ് വിനീത് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. രണ്ടുവയസ്സുകാരന്‍ വിഹാന് ഒരു കുഞ്ഞ് അനുജത്തിയെ കിട്ടിയിരിക്കുന്നു.എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദിയെന്നും വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് താന്‍ അച്ഛനാകാന്‍ പോകുന്നു എന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍ സോഷ്യല്‍മീഡിയിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഭാര്യയുടെയും മകന്റെയും ഫോട്ടോയ്‌ക്കൊപ്പമുളള രണ്ട് വരികളിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. മകന്‍ വിഹാന്റെ രണ്ടാം ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുളള ഒരു ഫോട്ടോയൊടൊപ്പമാണ് വിനിത് താന്‍ വീണ്ടും അച്ഛനാകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com