സൈറാ നരസിംഹ റെഡ്ഡിക്ക് പിന്നാലെ മഞ്ജുവിന്റെ തമിഴ് ചിത്രം അസുരന്‍ തമിഴ്‌റോക്കേര്‍ഴ്‌സില്‍

ധനുഷ് - മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത 'അസുരന്‍' തമിള്‍ റോക്കേഴ്‌സില്‍
സൈറാ നരസിംഹ റെഡ്ഡിക്ക് പിന്നാലെ മഞ്ജുവിന്റെ തമിഴ് ചിത്രം അസുരന്‍ തമിഴ്‌റോക്കേര്‍ഴ്‌സില്‍


ധനുഷ് - മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത 'അസുരന്‍' എന്ന ചിത്രം റിലീസ് ദിവസം തന്നെ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍.  കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം തമിഴ്‌റോക്കേര്‍സ്  എന്ന പൈറസി വെബ്‌സൈറ്റ് ആണ് ചോര്‍ത്തിയിരിക്കുന്നത്. ഇത് കൂടാതെ തെലുങ്ക് ചിത്രം സൈറാ നരസിംഹ റെഡ്ഡിയും, തമിഴ്‌റോക്കേര്‍സ് ചോര്‍ത്തിയിട്ടുണ്ട്.

ക്ലാസ് വ്യത്യാസങ്ങള്‍ പറയുന്നതിനോടൊപ്പം 'റിവഞ്ച് സ്‌റ്റോറി'യുമാണ് 'അസുരന്‍' പറയുന്നത്. ഒരു കീഴ്ജാതിക്കാരന്‍ തന്റെ പ്രതികാരം തീര്‍ക്കാനായി ഇറങ്ങി തിരിച്ചാല്‍, തിരിച്ചടിക്കാന്‍ തയ്യാറായാല്‍ എന്തായിരിക്കും സംഭവിക്കുക എന്നതിനെ റിയലിസ്റ്റിക്കായി സമീപിച്ചിരിക്കുകയാണ് വെട്രിമാരന്‍. 

കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ സൂര്യ ചിത്രം 'കാപ്പാന്‍' തമിള്‍റോക്കേര്‍സ് ചോര്‍ത്തിയിരുന്നു. വെള്ളിയാഴ്ചയാണ് കാപ്പാന്‍ തിയേറ്ററുകളില്‍ എത്തിയത്. കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ക്ക് പുറമെ ആര്യ, സയേഷ എന്നിവരും മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com