'മുസ്ലീം യുവാവും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലവ് ജിഹാദ്'; ബിഗ് ബോസ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ഷോയില്‍ നിന്നുള്ള ഒരു ദൃശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്
'മുസ്ലീം യുവാവും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലവ് ജിഹാദ്'; ബിഗ് ബോസ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

രാജ്യത്തെ ഏറ്റവും പ്രേക്ഷക സ്വീകാര്യതയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഓരോ ഭാഷയിലും ബിഗ് ബോസ് വരുന്നതിന് അനുസരിച്ച് വിവാദങ്ങളും തലപൊക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന് തുടക്കമായത്. ഇപ്പോള്‍ ഷോയ്‌ക്കെതിരേ വര്‍ഗീയ പ്രചാരണം ശക്തമാവുകയാണ്.

ഷോയില്‍ നിന്നുള്ള ഒരു ദൃശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്. ഷോയിലെ മത്സരാര്‍ഥികളായ മാഹിറ ശര്‍മയും അസീം റിയാസും കെട്ടിപ്പുണര്‍ന്ന് ഒരു കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തിലാണ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് പുറത്തുവന്നതോടെ ഷോ ലവ് ജിഹാദിനെ പിന്തുണയ്ക്കുകയാണെന്നും ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തി.

എന്നാല്‍ ഈ ചിത്രം മാഹിറ ശര്‍മയുടെയും അസീം റിയാസിന്റേതുമായിരുന്നില്ല. ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥികളായ സൂയാഷ് റായിയുടെയും കിഷ്‌വര്‍ മര്‍ച്ചന്റിന്റേതുമായിരുന്നു. ബിഗ് ബോസ് സീസന്‍ 9 ല്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. ഇരുവരും ഷോ അവസാനിച്ചതിന് ശേഷം വിവാഹിതരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com