‌'കുമ്പളങ്ങി'യിലെ റോഡ് നടത്തം ആവർത്തിച്ച് ഷെയ്ൻ; ഏറ്റെടുത്ത് ആരാധകർ 

കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വച്ച് പകർത്തിയ ചിത്രമാണ് ഇത്
‌'കുമ്പളങ്ങി'യിലെ റോഡ് നടത്തം ആവർത്തിച്ച് ഷെയ്ൻ; ഏറ്റെടുത്ത് ആരാധകർ 

റെ ഹിറ്റായ കുമ്പളങ്ങി നൈറ്റ്സിലെ അബ്ബേ റോഡ് നടത്തം അനുകരിച്ചിരിക്കുകയാണ് നടൻ ഷെയ്ൻ നി​ഗം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം അതേപടി കോപ്പിയടിച്ചിരിക്കുകയാണ് താരം. ഷെയ്ൻ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ആയിരുന്ന 'ബീറ്റില്‍സി'ന്‍റെ 'അബ്ബേ റോഡ്' എന്ന പ്രശസ്തമായ ആല്‍ബം കവറിന്‍റെ മാതൃകയിലൊരുക്കിയ കുമ്പളങ്ങി നൈറ്റ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഷെയ്ന്‍ നിഗവും സൗബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയും മാത്യു തോമസുമാണ് പോസ്റ്ററിലുള്ളത്. ഇപ്പോഴിതാ  ഷെയ്ന്‍ നിഗവും കൂട്ടുകാരും ചേർന്നാണ് ആ നടത്തം അനുകരിച്ചിരിക്കുന്നത്. കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വച്ച് പകർത്തിയ ചിത്രമാണ് ഇത്. 

ചിത്രത്തിന് കൈയ്യടിച്ചും വിമർശനം അറിയിച്ചും ധാരാളം കമന്റുകളാണ് ലഭിക്കുന്നത്.‌ കുമ്പളങ്ങി വാക്ക്, കുമ്പളങ്ങി റഫറൻസ് എന്നെല്ലാം കമന്റുകൾ ലഭിച്ച ചിത്രത്തിന് താഴെ വാക്ക് അത്ര ശരിയായില്ല എന്ന് കമന്റ് ചെയ്തിട്ടുള്ളവരും ഉണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com