നെഹ്‌റു കുടുംബത്തെ അപമാനിച്ച് ഫെയ്‌സ്ബുക്ക് വിഡിയോ; നടി പായലിനെതിരെ കേസ്

നെഹ്‌റു കുടുംബത്തെ അപമാനിച്ച് ഫെയ്‌സ്ബുക്ക് വിഡിയോ; നടി പായലിനെതിരെ കേസ്
നെഹ്‌റു കുടുംബത്തെ അപമാനിച്ച് ഫെയ്‌സ്ബുക്ക് വിഡിയോ; നടി പായലിനെതിരെ കേസ്

നെഹ്‌റു കുടുംബത്തെ അപമാനിച്ചെന്ന പരാതിയില്‍ നടി പായല്‍ റോത്തഗിക്കെതിരെ രാജസ്ഥാനില്‍ കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ചര്‍മേഷ് ശര്‍മയുടെ പരാതിയിലാണ് ടിവി റിയാലിറ്റി ഷോ നടിയായ പായലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

മോട്ടിലാല്‍ നെഹ്‌റുവിന്റെ ഭാര്യയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് വിഡിയോയിലിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പ്രഥമ പ്രധാനമന്ത്രി  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭാര്യയ്‌ക്കെതിരെയും പായല്‍ മോശം പരാമര്‍ശം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ഐടി ആക്ട് 66, 67 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇരുവരെയും സ്വഭാവഹത്യ ചെയ്യുന്ന പായലിന്റെ വിഡിയോ ഇപ്പോഴും ഫെയ്‌സ്ബുക്കില്‍ ഉണ്ടെന്നും മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെപ്പോലും ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഇതിലുണ്ടെന്നും പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com