ബാലിയിൽ അവധി ആഘോഷിച്ച് രഞ്ജിനിയും അർച്ചനയും ; ചിത്രങ്ങൾ കാണാം 

ഒന്നിച്ചു പങ്കെടുത്ത റിയാലിറ്റി ഷോയ്ക്ക് ശേഷം ഉറ്റ സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും
ബാലിയിൽ അവധി ആഘോഷിച്ച് രഞ്ജിനിയും അർച്ചനയും ; ചിത്രങ്ങൾ കാണാം 

ടെലിവിഷനിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് രഞ്ജിനി ഹരിദാസും നടി അർച്ചനയും. ഒന്നിച്ചു പങ്കെടുത്ത റിയാലിറ്റി ഷോയ്ക്ക് ശേഷം ഉറ്റ സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ഷോയിലെ ശക്തരായ മത്സരാർത്ഥികളായിരുന്ന രണ്ടുപേർ ആദ്യം തമ്മിൽ പോരടിക്കുന്നതും പിന്നീട് രമ്യതയിൽ തുടരുന്നതുമാണ് പ്രേക്ഷകർ കണ്ടത്.

ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ താരങ്ങൾ പിന്നീട് പല പരിപാടികൾക്കും ഒന്നിച്ചു പങ്കെടുക്കുകയുമുണ്ടായി. ഇപ്പോഴിതാ ഒന്നിച്ച് യാത്രപോയിരിക്കുകയാണ് താരങ്ങൾ. ഇരുവരും ഒന്നിച്ച് ബിലിയിൽ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

അടുത്തിടെ താൻ വ്ലോ​ഗിങ്ങിലേക്ക് തിരിയുകയാണെന്ന് അറിയിച്ച രഞ്ജിനി യാത്രകളാണ് താൻ പ്രമേയമാക്കുന്നത് എന്ന് സൂചന നൽകിയിരുന്നു. രഞ്ജിനിയുടെ വ്ലോ​ഗിന് വേണ്ടിയാണോ ഇരുവരും ഒന്നിച്ച് യാത്ര ചെയ്തത് എന്നും സംശയമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com