''പ്രായമായ പുരുഷന്‍മാര്‍ പോലും മോശം ഉദ്ദേശത്തോടെ സമീപിക്കുന്നു, മാറിടത്തെക്കുറിച്ച് സംസാരിക്കുന്നതും  കേള്‍ക്കേണ്ടി വരും'': ക്രിസ്റ്റീന

ചെന്നായ്ക്കള്‍ നിറഞ്ഞ ബിസിനസ് ലോകമാണിതെന്നും പ്രായമായ പുരുഷന്മാര്‍ പോലും ചില മോശം ഉദ്ദേശ്യത്തോടെയായിരിക്കും സമീപിക്കുകയെന്നും താരം തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കി.
''പ്രായമായ പുരുഷന്‍മാര്‍ പോലും മോശം ഉദ്ദേശത്തോടെ സമീപിക്കുന്നു, മാറിടത്തെക്കുറിച്ച് സംസാരിക്കുന്നതും  കേള്‍ക്കേണ്ടി വരും'': ക്രിസ്റ്റീന

പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ലോകത്ത് ഒരു സ്ത്രീ ജോലിക്കിറങ്ങുമ്പോള്‍ ഒരുപാട് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്ന് നടി ഗായികയും അഭിനേത്രിയുമായ ക്രിസ്റ്റീനാ അഗീലെറാ. സംഗീതമേഖലയെക്കുറിച്ചും പുരുഷാധിപത്യ സമൂഹത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് താരം തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. 

ചെന്നായ്ക്കള്‍ നിറഞ്ഞ ബിസിനസ് ലോകമാണിതെന്നും പ്രായമായ പുരുഷന്മാര്‍ പോലും ചില മോശം ഉദ്ദേശ്യത്തോടെയായിരിക്കും സമീപിക്കുകയെന്നും താരം തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കി. 'പുരുഷാധിപത്യമുള്ള ഒരു ബിസിനസ് രംഗത്തേക്ക് വളരെ ചെറുപ്പത്തിലേ കടന്നു വരേണ്ടി വരുമ്പോള്‍ സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ എങ്ങനെയൊക്കെയാണ് സംസാരിക്കുന്നതെന്ന് കേള്‍ക്കേണ്ടി വരും. 

അവര്‍ എങ്ങനെയാണ് എന്റെ മാറിടത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും കേള്‍ക്കേണ്ടി വരും. എല്ലാ പുരുഷന്മാരും ഒരുപോലെയല്ലെന്ന് ഞാനെന്നോടു തന്നെ പറയാറുണ്ട്. പക്ഷേ പുരുഷന്മാര്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളും ന്യായീകരിക്കുന്നതുപോലെ ചിലര്‍ ഓ, ആണുങ്ങളല്ലേ എന്ന് പറയാറുണ്ട്. അതിനോട് ഞാന്‍ യോജിക്കില്ല. ഇക്കാര്യങ്ങളില്‍ പുരുഷന്മാര്‍ക്കു കൂടി ഉത്തരവാദിത്തമുണ്ടെന്നാണ് എന്റെ പക്ഷം'- താരം വ്യക്തമാക്കി.

ഒരു പുരുഷന്റെ കാഴ്ചപ്പാടില്‍ അപഹസിക്കപ്പെടേണ്ട ഒന്നല്ല സ്ത്രീത്വമെന്ന് സ്ത്രീകള്‍ തിരിച്ചറിയണമെന്നാണ് താരം പറയുന്നത്. തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങളുടെ ശരീരമല്ല, നിങ്ങളെടുത്ത തീരുമാനങ്ങളും നിങ്ങളുടെ പ്രവൃത്തികളുമാണ് വിലയിരുത്തപ്പെടേണ്ടത്. ഭയമില്ലാതിരിക്കുക എന്ന അവസ്ഥയാണ് അതിനു വേണ്ടതെന്നും ക്രിസ്റ്റീന പറഞ്ഞു. 

തന്റെ അമ്മ പല പദവികളിലായിരിക്കുമ്പോഴും ദുര്‍ബലയായിരിക്കുന്നതും ഭരിക്കപ്പെടുന്നതും ക്രിസ്റ്റീന കാണാനിടയായിട്ടുണ്ട്. അതുകൊണ്ട് ഒരു പുരുഷനു മുന്നില്‍ ഒരിക്കലും നിസഹായയാകില്ല എന്ന തീരുമാനം എടുക്കാനും താരത്തിന് കഴിഞ്ഞു. 

1990ല്‍ സ്റ്റാര്‍ സെര്‍ച്ച് എന്ന ടെലിവിഷന്‍ പരിപാടിയില്‍ മല്‍സരാര്‍ഥിയായാണ് ക്രിസിറ്റിന തന്റെ കരിയര്‍ തുടങ്ങിയത്. സംഗീതത്തിനും അഭിനയത്തിനും പുറമേ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഏറെ സജീവമാണ് ഇവര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com