ആ ട്രോള്‍ തന്റെ രണ്ട് പെണ്‍മക്കളെയും വേദനിപ്പിച്ചു; 26 വര്‍ഷമായി അഭിനയം തുടരുന്നു; മോശം നടന്‍ അല്ലെന്ന് ശരത്

ട്രോളുകള്‍ തമാശയും കടന്ന്  പേഴ്‌സണല്‍ ഹരാസ്‌മെന്റിലേക്കുവരെ എത്തി
ആ ട്രോള്‍ തന്റെ രണ്ട് പെണ്‍മക്കളെയും വേദനിപ്പിച്ചു; 26 വര്‍ഷമായി അഭിനയം തുടരുന്നു; മോശം നടന്‍ അല്ലെന്ന് ശരത്

ഭ്രമണം സീരിയലിലെ വൈറലായ ട്രോള്‍ വേദനിപ്പിച്ചെന്ന് തുറന്നു പറഞ്ഞ് നടന്‍ ശരത്. ഭ്രമണം സീരിയലില്‍ രവിശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചത്. വില്ലന്‍ ചുവയുള്ള കഥാപാത്രമായിരുന്നു ഇത്.  രവിശങ്കര്‍ വെടിയേറ്റുമരിക്കുന്ന രംഗമുണ്ട്.  ഈ രംഗമാണ് ട്രോളന്‍മാര്‍ ആഘോഷിച്ചത്.

ആദ്യ നാലഞ്ച് ദിവസം ട്രോള്‍ തമാശയായി കണ്ട് ആസ്വദിച്ചെന്ന് ശരത് പറയുന്നു. എന്നാല്‍ ട്രോളന്‍മാരുടെ ആഘോഷം കൂടിക്കൂടി വന്നതോടെ ടെന്‍ഷനായി. ഇത്രയും മോശമായിരുന്നോ എന്ന് ചിന്തിച്ചുവെന്ന് ശരത് പറഞ്ഞു. ട്രോളുകള്‍ തമാശയും കടന്ന്  പേഴ്‌സണല്‍ ഹരാസ്‌മെന്റിലേക്കുവരെ എത്തിയെന്നും ശരത് പറയുന്നു.

26 വര്‍ഷമായി അഭിനയരംഗത്ത് തുടരുന്നു. എന്റെ അഭിനയം അത്ര മോശമാണെന്ന് കരുതുന്നില്ല. ട്രോളന്‍മാര്‍ ഇത്രയും ആഘോഷിച്ചപ്പോള്‍ വീട്ടുകാരുടെ കാര്യം ആലോചിച്ചാണ് വിഷമം ഉണ്ടായത്  ശരത് പറഞ്ഞു.

തന്റെ രണ്ട് പെണ്‍മക്കളേയും ട്രോളന്‍മാരുടെ ആഘോഷം വേദനിപ്പിച്ചെന്നാണ് അദ്ദേഹം പറയുന്നത്. മൂന്നിലും ഏഴിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളാണുള്ളത്. അവരൊക്കെ മലയാളം വായിക്കാനറിയാവുന്നവരല്ലേ. ചിലര്‍ കമന്റിട്ടിരിക്കുന്നത് പോയി കിളച്ചുകൂടെ എന്നൊക്കെയാണ്. കുട്ടികള്‍ ഇതൊക്കെ വായിക്കുമ്പോള്‍ വല്ലാതാകില്ലേ ശരത് ചോദിക്കുന്നു.

ഒടുവില്‍ ആരെങ്കിലും ട്രോളുകളെ കുറിച്ച് ചോദിച്ചാല്‍ അതൊക്കെ അച്ഛന്റെ െ്രെപവറ്റ് മാറ്റേഴ്‌സ് ആണ്. അതേക്കുറിച്ച് ഞങ്ങളോട് ചോദിക്കേണ്ട എന്നൊക്കെ പറയാന്‍ അവര്‍ക്ക് ക്ലാസെടുക്കേണ്ടി വന്നതായി ശരത് പറഞ്ഞു.ഏതായാലും വല്ലാതെ വിഷമിച്ചു. നല്ലത് വന്നാലും മോശം വന്നാലും സ്വീകരിക്കണം എന്ന് മനസിലാക്കി മുന്നോട്ട് തന്നെ നീങ്ങുന്നു ശരത് പറഞ്ഞു. ട്രോളുകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കൂടുതല്‍ സീരിയലുകളിലും സിനിമയിലും സജീവമാകുകയാണ് ശരത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com