'സൗത്ത് ഇന്ത്യന്‍ വില്ലാ'; എല്ലാവരും കേള്‍ക്കെ ഉറക്കെ മമ്മൂക്ക വിളിച്ചു, ഓസ്‌കര്‍ കിട്ടിയ ഫീലായിരുന്നെന്ന് ഹരീഷ് പേരടി

അത് തനിക്ക് ഓസ്‌കാര്‍ കിട്ടിയ ഫീലാണ് തന്നെതെന്നും നടന്‍ വ്യക്തമാക്കി.
'സൗത്ത് ഇന്ത്യന്‍ വില്ലാ'; എല്ലാവരും കേള്‍ക്കെ ഉറക്കെ മമ്മൂക്ക വിളിച്ചു, ഓസ്‌കര്‍ കിട്ടിയ ഫീലായിരുന്നെന്ന് ഹരീഷ് പേരടി

ടന്‍ ഹരീഷ് പേരടി നായകനാകുന്ന 'ഐസൊരതി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇതിനിടെ കഴിഞ്ഞ വര്‍ഷം ഇതേ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്യുന്നതിനിടെ ഉണ്ടായ വളരെ സന്തോഷകരമായ ഒരനുഭവം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് നടന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ അനുഭവം തുറന്നെഴുതിയത്. 

കഴിഞ്ഞ വര്‍ഷം നടന്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തത്. പോസ്റ്ററിന്റെ പ്രകാശനത്തിനായി കാറില്‍ നിന്നിറങ്ങുമ്പോള്‍ മമ്മൂട്ടി തന്നെ 'സൗത്ത്ഇന്ത്യന്‍ വില്ലന്‍' എന്ന് വിളിച്ച അനുഭവമാണ് ഹരീഷ് വെളിപ്പെടുത്തിയത്. അത് തനിക്ക് ഓസ്‌കാര്‍ കിട്ടിയ ഫീലാണ് തന്നെതെന്നും നടന്‍ വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ ഫേ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ. 

ഒരു വര്‍ഷം മുമ്പാണ് മമ്മുക്ക എനിക്കാ ഓസ്‌കാര്‍ അവാര്‍ഡ് തന്നത് ... ഞാന്‍ നായകനാവുന്ന സിനിമയുടെ പോസ്റ്റര്‍ പ്രകാശനത്തിനായി മമ്മുക്കയുടെ ലോക്ഷേനില്‍ ചെന്നതായിരുന്നു ... വെറും അഞ്ചു മിനുട്ട് മാത്രമെ കാത്ത് നില്‍ക്കേണ്ടി വന്നുള്ളൂ... പള്ളിയില്‍ പോയി തിരിച്ചു വന്ന മമ്മുക്ക കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ ആ ഉറച്ച ശബ്ദത്തില്‍ എല്ലാവരും കേള്‍ക്കേ എന്നെ വിളിച്ചു... ' സൗത്തിന്ത്യന്‍ വില്ലാ' എന്ന് ...

സംസ്ഥാന അവാര്‍ഡുകളും ദേശീയ അവാര്‍ഡുകളും ഒരു ചാക്കില്‍ നിറയെ വാരിക്കൂട്ടിയ ഈ മഹാനടന്റെ ആ വിളി എനിക്ക് ഓസ്‌കാറല്ലാതെ മറ്റെന്താണ്... ഇത് പറയാന്‍ ഇത്രയും നേരം വൈകിയതിന് കാരണം ആ സിനിമയുടെ ഷൂട്ട് ഇപ്പോഴാണ് പൂര്‍ത്തിയായത്... ആ സിനിമയുടെ പുതിയ പേര് 'ഐസൊരതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com