ജൂനിയര്‍ ജോണിവാക്കറുമായി ജയരാജ്; താനില്ലെന്ന് ദുല്‍ഖര്‍

സംവിധായകന്‍ ജയരാജ് തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി
ജൂനിയര്‍ ജോണിവാക്കറുമായി ജയരാജ്; താനില്ലെന്ന് ദുല്‍ഖര്‍

ജയരാജ്-മമ്മൂട്ടി സൂപ്പര്‍ ഹിറ്റ് ചിത്രം ജോണിവാക്കറിന് രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ ജയരാജ് തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. 1993ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ ഇപ്പോഴും മലയാളിയുടെ പ്രിയപ്പെട്ടവയാണ്. ഗിരീഷ് പുത്തഞ്ചേരി ആദ്യമായി പാട്ടെഴുതിയ ചിത്രവും ജോണിവാക്കര്‍ ആയിരുന്നു.

മമ്മൂട്ടിയുടെ നായക കഥാപാത്രം മരിക്കുന്നതോടെയാണ് ജോണിവാക്കര്‍ അവസാനിക്കുന്നത്. സിനിമയില്‍ മമ്മൂട്ടിയുടെ സഹായി ആയിരുന്ന കുട്ടപ്പായിയിലൂടെയാണ് ജൂനിയര്‍ ജോണി വാക്കറിന്റെ കഥ വികസിക്കുന്നത്.

ജൂനിയര്‍ ജോണിവാക്കറിന്രെ കഥയുമായി ദുല്‍ഖറിനെ സമീപിച്ചെങ്കിലും നിരസിച്ചതായാണ് സൂചന.  മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രത്തിന്റെ നിഴലില്‍ ഒരു കഥാപാത്രം ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് ദുല്‍ഖര്‍ അറിയിച്ചത്. ദുല്‍ഖറില്ലെങ്കില്‍ പകരമാര് എന്ന ആലോചനയിലാണ്. ആ താരത്തിനായുള്ള കാത്തിരിപ്പിലാണ് ജയരാജ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com