'ആദ്യരാത്രി കഴിഞ്ഞുള്ള പിറ്റേദിവസം സംയുക്ത ചായയുമായി എത്തി, മുഴുവന്‍ കുടിക്കരുതെന്ന് പറഞ്ഞു'; കാരണം കേട്ട് ഞെട്ടി ബിജു മേനോന്‍

തന്റെ ജീവിതത്തില്‍ ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേദിവസമാണ് മറക്കാന്‍ സാധിക്കാത്തത് എന്നാണ് ബിജു മേനോന്‍ പറയുന്നത്
'ആദ്യരാത്രി കഴിഞ്ഞുള്ള പിറ്റേദിവസം സംയുക്ത ചായയുമായി എത്തി, മുഴുവന്‍ കുടിക്കരുതെന്ന് പറഞ്ഞു'; കാരണം കേട്ട് ഞെട്ടി ബിജു മേനോന്‍

ബിജുമേനോന്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ആദ്യരാത്രി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തന്റെ ജീവിതത്തില്‍ ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേദിവസമാണ് മറക്കാന്‍ സാധിക്കാത്തത് എന്നാണ് ബിജു മേനോന്‍ പറയുന്നത്. സംയുക്തയ്ക്ക് തന്നോടുള്ള ഉത്തരവാദിത്വം എത്രത്തോളമുണ്ടെന്ന് മനസിലായത് അന്നാണെന്നും താരം പറഞ്ഞു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹശേഷമുള്ള രസകരമായ അനുഭവം താരം പങ്കുവെച്ചത്.

വിവാഹം കഴിഞ്ഞ് പിറ്റേദിവസം ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതുപോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് 'ബിജു ദാ, ചായ' എന്നു പറഞ്ഞ് സംയുക്ത ചായ തന്നു. എന്നാല്‍, ചായ കുടിക്കാന്‍ പോകുന്ന നേരത്ത് 'മുഴുവന്‍ കുടിക്കണ്ട' എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി' ചിരിച്ചുകൊണ്ട് ബിജു മേനോന്‍ പറഞ്ഞു.

ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ വീട്ടില്‍ വരുമ്പോള്‍ മകന് നോണ്‍വെജ് ഭക്ഷണം പാകം ചെയ്തു കൊടുക്കാറുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ ഏറ്റവും വലിയ വിമര്‍ശക സംയുക്തയാണെന്നാണ് താരം പറയുന്നത്. സിനിമ കണ്ടാല്‍ ആദ്യം നെഗറ്റീവ് കാര്യങ്ങളാണ് സംയുക്ത പറയുക. താനില്ലാത്ത സമയത്ത് നിരവധി സിനിമകള്‍ സംയുക്ത കാണാറുണ്ട്. തിരിച്ചു വരുമ്പോള്‍ ഇതില്‍ നിന്ന് ചില സിനിമകള്‍ എനിക്ക് കാണാന്‍ വേണ്ടിമറ്റിവെക്കും. അഭിനയത്തില്‍ താന്‍ ഇംപ്രൂവ് ചെയ്യുന്നുണ്ടെന്നാണ് സംയുക്തയുടെ അഭിപ്രായമെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ തീരെ അഭിനയിക്കാന്‍ ഇഷ്ടമില്ലാത്ത കഥാപാത്രം പൊലീസിന്റേതാണെന്നും താരം വ്യക്തമാക്കി. അഭിനയ സാധ്യത തീരെയില്ലാത്ത വേഷമാണ് പൊലീസിന്റേതെന്നും തുടര്‍ച്ചയായി ചെയ്ത് മടുത്തപ്പോഴാണ് പൊലീസ് വേഷങ്ങള്‍ വേണ്ടെന്നു വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com