മൈ സ്റ്റോറിക്കു ശേഷം വീണ്ടുമൊരു റോഷ്നി ദിനകർ ചിത്രം; 2 സ്ട്രോക്ക്  

ശ്രീനാഥ് ഭാസി, അമിത്ത് ചക്കാലക്കല്‍, ഷെബിൻ ബെൻസന്‍ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്
മൈ സ്റ്റോറിക്കു ശേഷം വീണ്ടുമൊരു റോഷ്നി ദിനകർ ചിത്രം; 2 സ്ട്രോക്ക്  

പൃഥ്വിരാജ്, പാർവതി എന്നിവർ പ്രധാന വേ‌ഷങ്ങളിലെത്തിയ മൈ സ്റ്റോറിക്കു ശേഷം റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 2 സ്ട്രോക്ക്. റോഡ് മൂവി ഗണത്തിൽപെടുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.  

ശ്രീനാഥ് ഭാസി, അമിത്ത് ചക്കാലക്കല്‍, ഷെബിൻ ബെൻസന്‍ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ബാബു വല്ലാർപാടം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം റോഷ്നി ദിനകർ പ്രൊഡക്‌ഷന്‌സ് ആണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com