ചുംബിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഹോളിവുഡ് നടി പറയുന്നു; വിഡിയോ 

ചുംബിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഹോളിവുഡ് നടി പറയുന്നു; വിഡിയോ 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ആദ്യ ചുംബനത്തെക്കുറിച്ച് താരം മനസു തുറന്നത്

ഹോളിവുഡിലെ സെക്‌സിയസ്റ്റ് സെലിബ്രിറ്റികളില്‍ ഒരാളാണ് സല്‍മാ ഹയേക്. ഇപ്പോള്‍ ചുംബനം കൂടുതല്‍മധുരമാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ടിപ്പ് പറഞ്ഞുകൊടുത്തിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ആദ്യ ചുംബനത്തെക്കുറിച്ച് താരം മനസു തുറന്നത്. 'ഇത് കുറച്ച് കിസ്സിങ് ടെക്‌നിക്. ആവശ്യമെങ്കില്‍ വാരാവസാനം പരീക്ഷിക്കൂ' എന്ന അടിക്കുറിപ്പിലായിരുന്നു താരം വിഡിയോ പോസ്റ്റ് ചെയ്തത്.

ഞങ്ങള്‍ വാട്ടര്‍സ്‌കൈയിങ്ങിന് പോയിരുന്ന നദിക്കരയിലായിരുന്നു എന്റെ ആദ്യത്തെ ചുംബനം. എന്റെ കൂട്ടുകാരില്‍ ഏറ്റവും അവസാനം ചുംബിച്ചത് ഞാനാണ്. എനിക്കൊരു കാമുകനുണ്ടായിരുന്നു. ഞങ്ങള്‍ പ്രണയത്തിലായിട്ട് മൂന്ന് നാല് മാസം ആയെങ്കിലും ഞാന്‍ ഇതുവരെ അദ്ദേഹത്തെ ചുംബിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം എന്നെക്കാള്‍ പ്രായം കൂടുതലായിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ മാസത്തിന് മുന്‍പ് എന്നെ ചുണ്ടില്‍ ചുംബിച്ചില്ലെങ്കില്‍ ബ്രേക്ക് അപ്പ് ആവുമെന്ന്. ഞാന്‍ വല്ലാതെ ഭയന്നു കാരണം എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു' ഹയേക് പറഞ്ഞു. 

ചുംബിക്കാന്‍ ഹയേക് സുഹൃത്തുക്കളുടെ സഹായം തേടി. എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് സുഹൃത്തുക്കളോട്് ചോദിച്ചു. ഇതിന് പലരും പല അഭിപ്രായമാണ് പറഞ്ഞത്. ചുംബിക്കുമ്പോള്‍ വായ തുറക്കരുതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മറ്റൊരാള്‍ പറഞ്ഞത് വായ തുറക്കണമെന്നാണ്. ഒരുപാട് ഉപദേശങ്ങള്‍ കേട്ടതോടെ തന്റെ ചുണ്ടുകള്‍ക്ക് നല്ല രുചിയുണ്ടാകണമെന്ന് ഉറപ്പിച്ചു. ചുംബിക്കാനുള്ള അവസാനം ദിവസം അടുത്തതോടെ സല്‍മ ചുണ്ടിനെ മൃതുലമാക്കാന്‍ തേന്‍ പുരട്ടാന്‍ തുടങ്ങി. 

അവസാനം ആ ദിവസം എത്തി. ചുബിച്ചതിന് ശേഷം ഹയെകിന്റെ കാമുകനോട് മറ്റ് സുഹൃത്തുക്കള്‍ ചുംബനത്തെക്കുറിച്ച് ചോദിച്ചു. അവള്‍ തേന്‍ പോലെയാണ് എന്നായിരുന്നു അയാളുടെ മറുപടി. താന്‍ ചുംബനത്തില്‍ താന്‍ നല്ലതല്ലെങ്കിലും താനിക്ക് നല്ല രുചിയായിരുന്നു എന്നാണ് ഹയേക് പറഞ്ഞത്. എന്നാല്‍  തന്റെ കഥ കേട്ട് ചുണ്ടില്‍ തേന്‍ പുരട്ടാന്‍ പോയാന്‍ ഉറപ്പുകടിയേല്‍ക്കുമെന്ന മുന്നറിയിപ്പും താരം നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com