ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചു; അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി 

മലയാളത്തിന്റെ അഭിമാനം രാജ്യാന്തര തലങ്ങളില്‍ വീണ്ടും ഉയര്‍ത്തിയ നടന്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും
ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചു; അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി 

കൊച്ചി: മലയാളത്തിന്റെ അഭിമാനം രാജ്യാന്തര തലങ്ങളില്‍ വീണ്ടും ഉയര്‍ത്തിയ നടന്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. വെയില്‍ മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവെല്‍ മികച്ച നടനായി ഇന്ദ്രന്‍സിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലോക സിനിമയില്‍ മലയാളം നേട്ടങ്ങള്‍ കൊയ്യുകയാണ്.
മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രന്‍സിന്റെ നേട്ടത്തിലൂടെ. അഭിനന്ദനങ്ങള്‍.'- പിണറായി വിജയന്‍ കുറിച്ചു.

നേരത്തെ നടന്‍ മോഹന്‍ലാലും ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. ഇന്ദ്രന്‍സിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം കൂടിയാണ് ഇത്. മുന്‍പ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും വെയില്‍ മരങ്ങള്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ്‌ലഭിച്ചത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രന്‍സിന്റെ പുതിയ നേട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com