ഒക്ടോബര്‍ പിടിക്കാന്‍ സൗബിനും സുരാജും; വികൃതിയുടെ ട്രെയിലര്‍ പുറത്ത്

നവാഗതനായ എംസി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ഒക്ടോബര്‍ പിടിക്കാന്‍ സൗബിനും സുരാജും; വികൃതിയുടെ ട്രെയിലര്‍ പുറത്ത്

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന വികൃതിയുടെ ട്രെയിലര്‍ പുറത്ത്. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. നവാഗതനായ എംസി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബറിലാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. 

സമീര്‍ എന്ന പ്രവാസി മലയാളിയായാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്. പുതുമുഖ താരം വിന്‍സിയാണ് ചിത്രത്തിലെ നായിക. കൂടാതെ സുരഭി ലക്ഷ്മി, സുധി കോപ്പ, സുധീര്‍ കരമന, മാമുക്കോയ,  ബാബുരാജ്, ഭഗത് മാനുവല്‍,ഇര്‍ഷാദ്,ജാഫര്‍ ഇടുക്കി, മേഘനാഥന്‍, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പന്‍, നന്ദകിഷോര്‍, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, ഗണേഷ് മേനോന്‍,ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന വികൃതിയുടെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു. അജീഷ് പി. തോമസ്സ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവര്‍ എഴുതുന്നു.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com