ബാലവേല: നടി ഭാനുപ്രിയക്കെതിരെ ജുവനൈല്‍ വകുപ്പുകളില്‍ കേസ്, കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയയാക്കും

ഐപിസി 323,506,341 വകുപ്പുകള്‍ക്ക് പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്.
ബാലവേല: നടി ഭാനുപ്രിയക്കെതിരെ ജുവനൈല്‍ വകുപ്പുകളില്‍ കേസ്, കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയയാക്കും

ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയെന്ന കേസില്‍ നടി ഭാനുപ്രിയയ്‌ക്കെതിരെ ജുവനൈല്‍ വകുപ്പുകളില്‍ പൊലീസ് കേസെടുത്തു. ആന്ധ്രാസ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ ജുവനൈല്‍ വകുപ്പുകളിലാണ് ഭാനുപ്രിയ്ക്ക് എതിരെ ചെന്നൈ പോണ്ടിബസാര്‍ പൊലീസ് കേസ് എടുത്തത്. നടിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ തമിഴ്‌നാട് പൊലീസ് വിളിച്ചുവരുത്തും

നടി ഭാനുപ്രിയയുടെ വീട്ടില്‍ ജോലി ചെയ്യവേ പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ശമ്പളം പോലും നല്‍കാതെ ഉപദ്രവിച്ചെന്നും, നടിയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ ലൈംഗികമായി പിഡിപ്പിച്ചെന്നുമാണ് പരാതി. 

ഐപിസി 323,506,341 വകുപ്പുകള്‍ക്ക് പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്. പരാതിക്കാരിക്കും മകള്‍ക്കും എതിരെ കഴിഞ്ഞ ജനുവരിയില്‍ ഭാനുപ്രിയ മോഷണക്കുറ്റത്തിന് പരാതി നല്‍കിയിരുന്നു. ഒരു ലക്ഷം രൂപയും ഐ പാഡ് ക്യാമറയും മോഷ്ടിച്ചെന്ന പരാതിയില്‍ കേസ് എടുത്ത പൊലീസ് പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. 

എന്നാല്‍ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 13ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പെണ്‍കുട്ടിയെ കുറ്റവിമുക്തയാക്കി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാവ് ശിശുസംരക്ഷണ സമിതിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ പൊലീസ് ഭാനുപ്രിയ്ക്കും സഹോദരനും എതിരെ കേസ് എടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com