റോസാപ്പൂക്കളുമായി നിഹാരികയ്ക്ക് അരികിലേക്ക് ലൂക്ക, കാത്തിരുന്ന പ്രൊപ്പോസ് രം​ഗം: വിഡിയോ പുറത്ത് 

ഏഴ് ലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു
റോസാപ്പൂക്കളുമായി നിഹാരികയ്ക്ക് അരികിലേക്ക് ലൂക്ക, കാത്തിരുന്ന പ്രൊപ്പോസ് രം​ഗം: വിഡിയോ പുറത്ത് 

ടൊവിനോ തോമസും അഹാന കൃഷ്ണയും കേന്ദ്രകഥാപാത്രങ്ങളായെത്തി തീയറ്ററുകളിൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ലൂക്ക. ലൂക്കയുടെയും നിഹാരികയുടെയും പ്രണയം മനോഹരമായി ആവിഷ്കരിച്ച ചിത്രം മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു പ്രണയരം​ഗമാണ് പുറത്തുവന്നിരിക്കുന്നത്. 

ലൂക്ക നിഹാരികയോട് തന്റെ പ്രണയം തുറന്നുപറയുന്ന രം​ഗമാണ് ഇത്. കൈയ്യിൽ ഒരു കെട്ട് ചുവന്ന റോസാപൂവുമായി നിഹാരികയോട് തന്റെ ഇഷ്ടം അവതരിപ്പിക്കുകയാണ് നായകൻ. ഇതിനിടെ ഒരു ചെറിയ തമാശയും ഈ രം​ഗത്തിലുണ്ട്. ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു.ഈ രം​ഗം ആരെയും പ്രണയിക്കാൻ കൊതിപ്പിക്കും എന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.

ചിത്രത്തിന്റെ  ഡിവിഡി റിലീസിന് മുന്നോടിയായാണ് സിനിമയിലെ പ്രധാനരംഗങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. അരുണും മൃദുല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് തിരക്കഥ. നിമിഷ് രവിയാണ് ഛായാഗ്രഹണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com