കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രവാസി മലയാളികളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഫോണ്‍ കോള്‍ സംഭാഷണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച്. ഇതിന്റെ വീഡിയോയ്ക്ക് പിന്നാലെ ചെന്നിത്തലയ്ക്കെതിരെ ട്രോളുകളുടെ പൂരം തന്നെയായിരുന്നു.
ഇതിനിടെ നടനും എംഎല്‍എയുമായ മുകേഷ് ഫേസ്ബുക്കില്‍ ശിപായി ലഹള എന്ന സിനിമയിലെ രംഗമാണ് പങ്കുവച്ചത്. പ്രതിപക്ഷ നേതാവിനെ പരോക്ഷമായി ട്രോളുന്നതാണ് വീഡിയോ. ശിപായി ലഹളയില്‍ മാതാപിതാക്കളെ കബളിപ്പിച്ച് വമ്പന്‍ കമ്പനിയുടെ മുതലാളി ചമഞ്ഞ് മുകേഷ് ഫോണില്‍ സംസാരിക്കുന്നതാണ് രംഗം.
നിലവിലെ രാഷ്ട്രീയ സാഹചര്യവും ആയി ഇതിനു യാതൊരു വിധ ബന്ധവും ഇല്ല എന്നായിരുന്നു മുകേഷിന്റെ വീഡിയോക്ക് മുകളിലുള്ള കാപ്ഷന്‍. മുകേഷിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ