കൊറോണ വ്യാപനത്തെ തുടർന്ന് ലോകം കടുത്ത പ്രതിസന്ധിയിലാണ്. ഈ മഹാമാരിയെ നേരിടാൻ മനുഷ്യർ ആയുധമാക്കുന്നത് മാസ്കിനേയും സാനിറ്റൈസറിനേയുമാണ്. രാജ്യത്ത് ലോക്ക്ഡൗൺ പിൻവലിച്ചാലും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം എന്നാണ് കേന്ദ്ര നിർദേശം. എന്നാൽ മാസ്കുകളുടെ അപര്യാപ്തത വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ എളുപ്പത്തിൽ മാസ്ക് എങ്ങനെയുണ്ടാക്കാം എന്നു കാണിച്ചു തരികയാണ് ബോളിവുഡ് നടി വിദ്യ ബാലൻ.
പഴയ സാരിയും ബ്ലൗസുമൊക്കെ ഉപയോഗിച്ച് മാസ്ക് നിർമ്മിക്കാം എന്നാണ് താരം പറയുന്നത്. മാസ്ക് നിർമിക്കാൻ തയ്യൽ മെഷീൻ പോലും വേണ്ട എന്നതാണ് വിദ്യയുടെ ഐഡിയയുടെ പ്രത്യേകത. പഴയ തുണിയും ഹെയർ ബാൻഡും മാത്രം മതിയാകും. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഐഡിയ മുന്നോട്ടുവെച്ചത്. സ്വന്തം ദേശം സ്വന്തം മാസ്ക് എന്ന ഹാഷ്ടാഗിലാണ് താരം വിഡിയോപങ്കുവെച്ചിരിക്കുന്നത്. പഴയ ഒരു സാരിയിൽ നിന്ന് നിരവധി മാസ്കുകൾ നിർമിക്കാമെന്നും താരം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ