ലോക്ക്ഡൗൺ നൃത്തവുമായി ശോഭനയും സംഘവും; ബോറടിച്ചിരിക്കാതെ കണ്ടുനോക്കാം, വിഡിയോ 

ശോഭനയുടെ നൃത്ത വിദ്യാലയമായ കലാര്‍പ്പണയിലെ വിദ്യാര്‍ഥികളും താരത്തോടൊപ്പം അണിചേരുന്നു
ലോക്ക്ഡൗൺ നൃത്തവുമായി ശോഭനയും സംഘവും; ബോറടിച്ചിരിക്കാതെ കണ്ടുനോക്കാം, വിഡിയോ 

രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നെയിരുന്ന് എങ്ങനെ ക്രിയാത്മകമാകാം എന്ന സന്ദേശവുമായി എത്തിയിരിക്കുകയാണ് ശോഭനയും സംഘവും. ലോക്ക്ഡൗൺ ദിനങ്ങളിൽ ബോറടിച്ചിരിക്കാതെ വീട്ടിലെ ചെറിയ ജോലികളിൽ ഏർപ്പെടാമെന്ന് കാണിക്കുന്ന ഒരു നൃത്താവിഷ്കാരമാണ് ഇവർ ഒരുക്കിയിരിക്കുന്നത്. 

ശോഭനയുടെ നൃത്ത വിദ്യാലയമായ കലാര്‍പ്പണയിലെ വിദ്യാര്‍ഥികളും താരത്തോടൊപ്പം അണിചേരുന്നു.വിദ്യാര്‍ഥികള്‍ അവരുടെ വീടുകളില്‍ നിന്നും സാധാരണ മൊബൈല്‍ഫോണ്‍ ക്യാമറ ഉപയോഗിച്ചാണ് നൃത്തം ചിത്രീകരിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ഭാ​ഗം ചേർത്തുവച്ച് ഒരു നൃത്താവിഷ്കാരം ഒരുക്കിയിരിക്കുകയാണ് ഇവർ. 

ഈ അവസരത്തിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുക, വീടും പരിസരങ്ങളും വൃത്തിയാക്കുക, പുസ്തകങ്ങള്‍ വായിക്കുക, മക്കൾക്കൊപ്പം സമയം ചെലവഴിക്കുക, ചെടികളെ പരിപാലിക്കുക, നൃത്തം അഭ്യസിക്കുക തുടങ്ങിയ ആശയങ്ങളാണ് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് വലിയ ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. തിയറ്ററുകളിൽ വലിയ വിജയമായ ചിത്രത്തിൽ സുരേഷ് ​ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com