ഷാബുരാജിന്‍റെ കുടുംബത്തിന് സർക്കാരിന്റെ രണ്ട് ലക്ഷം രൂപ ധനസഹായം 

സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നാണ് സഹായം അനുവ​ദിച്ചത്
ഷാബുരാജിന്‍റെ കുടുംബത്തിന് സർക്കാരിന്റെ രണ്ട് ലക്ഷം രൂപ ധനസഹായം 

ന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്. 

കുടുംബത്തിന്‍റെ ദയനീയ സ്ഥിതി മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെത്തു‌ടർന്നാണ് ധനസഹായം നൽകാൻ തിരുമാനിച്ചത്. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നാണ് സഹായം അനുവ​ദിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഷാബുരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ചാനൽ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ താരമാണ് ഷാബുരാജ്.

മന്ത്രി എ.കെ ബാലന്റെ ഫെയ്സ്ബുക്ക് കുറിപ്പ് 

 അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു.

കുടുംബത്തിന്‍റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ്  പ്രത്യേക കേസായി 

20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗ ബാധിതയായി കിടപ്പിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com