'ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്' ; അർണാബ് ഗോസാമിയെ കുറിച്ച് സിനിമ പ്രഖ്യാപിച്ച് രാം ഗോപാൽ വർമ്മ

മാധ്യമപ്രവർത്തകൻ അർണാബ് ഗോസാമിയെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ച് രാം ഗോപാൽ വർമ്മ
'ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്' ; അർണാബ് ഗോസാമിയെ കുറിച്ച് സിനിമ പ്രഖ്യാപിച്ച് രാം ഗോപാൽ വർമ്മ

മാധ്യമപ്രവർത്തകൻ അർണാബ് ഗോസാമിയെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. ‘അർണബ് ; ദ ന്യൂസ് പ്രോസിറ്റിയൂഡ്’ എന്ന പേരിലാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

"അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ സിനിമയുടെ പേര് ‘അർണബ്: ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’. അദ്ദേഹത്തെ വിശദമായി പഠിച്ച ശേഷം, ടാഗ്ലൈൻ ന്യൂസ് പിമ്പാണോ ന്യൂസ് പ്രൊസ്റ്റിറ്റിയൂഡ് ആണാ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാൻ ഒടുവിൽ പ്രോസ്റ്റിറ്റിയൂഡ് മതിയെന്ന് തീരുമാനിച്ചു" , ട്വിറ്ററിൽ രാം ഗോപാൽ കുറിച്ചു.

നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിന് പിന്നാലെ അർണബ് നടത്തുന്ന പ്രസ്താവനകൾക്കെതിരെയും രാം ഗോപാൽ വർമ്മ പ്രതികരിച്ചു. "ബോളിവുഡ് മുഴുവൻ ഗുണ്ടകളും, റേപ്പിസ്റ്റുകളും, ലൈംഗികമായി ചൂഷണം ചെയ്യുന്നവരുമാണെന്നാണ് അർണബ് പറയുന്നത്. ദിവ്യ ഭാരതി, ജിയാ ഖാൻ , ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങൾ ഒരേ പോലെ അവതരിപ്പിക്കുന്നു. ഈ എല്ലാ മരണങ്ങൾക്കും ബോളിവുഡ് ആണ് ഉത്തരവാദി എന്നതലത്തിൽ കാര്യങ്ങളെ എത്തിക്കുന്നു. ഈ നാല് മരണങ്ങൾ തമ്മിൽ 25 വർഷത്തിന്റെ വ്യാത്യാസമുണ്ട്. പക്ഷെ അർണബിന്റെ ചിന്തയിൽ ഇതെല്ലാം ഒന്നാണ്", രാം ഗോപാൽ വർമ്മ പറഞ്ഞു. ഇക്കാരണങ്ങളാണ് അർണബിനെക്കുറിച്ച് സിനിമയെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അയാളുടെ മുഖംമൂടി മാറ്റി എല്ലാ എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരുമെന്നും രാം ഗോപാൽ വർമ്മ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com