പോൺകാലത്തെ കണ്ണടയ്ക്ക് വില 75 ലക്ഷം; ഞെട്ടി മിയ ഖാലിഫ; ചിത്രം വൈറൽ

ലബനീസ് തലസ്ഥാനമായ ബയ്‌റുത്തിലുണ്ടായ സ്‌ഫോടനത്തിൽ ദുരിതബാധിതരായ ജനതയെ സഹായിക്കാൻ വേണ്ടി മിയ കണ്ണട ലേലത്തിന് വച്ചിരുന്നു
പോൺകാലത്തെ കണ്ണടയ്ക്ക് വില 75 ലക്ഷം; ഞെട്ടി മിയ ഖാലിഫ; ചിത്രം വൈറൽ

മുൻ പോൺ സ്റ്റാർ മിയ ഖാലിഫയുടെ കണ്ണടയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത്. ലബനീസ് തലസ്ഥാനമായ ബയ്‌റുത്തിലുണ്ടായ സ്‌ഫോടനത്തിൽ ദുരിതബാധിതരായ ജനതയെ സഹായിക്കാൻ വേണ്ടി മിയ കണ്ണട ലേലത്തിന് വച്ചിരുന്നു. ലേലത്തുക പൂർണമായും ദുരിതബാധിതർക്ക് കൈമാറാനായിരുന്നു താരത്തിന്റെ തീരുമാനം. എന്നാൽ തന്റെ കണ്ണടയ്ക്ക് ഇത്രത്തോളം വില കിട്ടുമെന്ന് താരം പോലും വിചാരിച്ചിരുന്നില്ല. ലേലത്തിന് വച്ച് മണിക്കൂറുകൾക്കുള്ള 75 ലക്ഷമായാണ് ലേല തുക ഉയർന്നത്.

തന്റെ കണ്ണടയുടെ വിലകേട്ട് അമ്പരന്നിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ഞെട്ടിത്തരിച്ച് ഇരിക്കുന്ന മിയയാണ് ചിത്രത്തിൽ. പോൺ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഉപയോ​ഗിച്ചിരുന്ന പ്രിയപ്പെട്ട കണ്ണട ഇ–ബേയിലാണ് മിയ ലേലത്തിൽ‌ വച്ചത്. മിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിരുന്നു. ലേലത്തിൽ നിന്ന് കിട്ടുന്ന തുക മുഴുവനായും റെഡ് ക്രോസ് വഴി ദുരിതബാധിതർക്ക് നൽകുമെന്ന് മിയ പ്രഖ്യാപിച്ചിരുന്നു.

ലെബനൻ സ്വദേശിയായ മിയ ബയ്റൂത്തിലുണ്ടായ സ്ഫോടനത്തെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. കൂടാതെ ലബനീസ് സർക്കാരിനെതിരെയും താരം രം​ഗത്തെത്തി. സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളും താരം പങ്കുവെച്ചിട്ടുണ്ട്. ബയ്‌റുത്തിലെ തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് കാരണമായത്. 160ൽ അധികം പേർ മരിക്കുകയും 5000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mia K. (@miakhalifa) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com