ഫോട്ടോകള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്ത് തൃഷ; ഇനി അവശേഷിക്കുന്നത് ഈ ഏഴ് ചിത്രങ്ങള്‍ 

ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് പങ്കുവച്ചിരുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് തൃഷ
ഫോട്ടോകള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്ത് തൃഷ; ഇനി അവശേഷിക്കുന്നത് ഈ ഏഴ് ചിത്രങ്ങള്‍ 

സോഷ്യല്‍ മീഡിയയില്‍ സജീവമായ തെന്നിന്ത്യന്‍ നടിമാരില്‍ ഒരാളാണ് തൃഷ. എന്നാല്‍ കുറച്ച് നാളായി സമൂഹമാധ്യമങ്ങളില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു നടി. ഏകദേശം മൂന്ന് ആഴ്ചയോളം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മാറി നിന്ന നടി അടുത്തിടെ തിരിച്ചെത്തുകയുണ്ടായി. എന്നാലിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് പങ്കുവച്ചിരുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് തൃഷ. 

നിരവധി ചിത്രങ്ങള്‍ നിറഞ്ഞിരുന്ന തൃഷയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇനി അവശേഷിക്കുന്നത് വെറും ഏഴ് പോസ്റ്റുകള്‍ മാത്രമാണ്. തന്റെ കുറച്ച് സെല്‍ഫികളും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പങ്കുവച്ച അവാര്‍ഡുകള്‍ക്കൊപ്പമുള്ള ഒരു ചിത്രവുമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. നടി ബാക്കി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള കാരണമെന്താണെനന് അന്വേഷിക്കുകയാണ് ആരാധകര്‍. ചിലരാകട്ടെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തതിന്റെ കാരണം ഒരു പോസ്റ്റിലൂടെ വ്യക്തമാക്കണം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com