'ഇത് കാണാന്‍ നിന്റെ അമ്മയില്ലാതിരുന്നത് നന്നായി', ആദ്യ ചിത്രം മുതല്‍ രൂക്ഷ വിമര്‍ശനം നേരിട്ടെന്ന് ജാന്‍വി

'എന്റെ ആദ്യ സിനിമ പുറത്തുവന്നപ്പോള്‍, ഇത് കാണാന്‍ നിന്റെ അമ്മ ഇല്ലാതിരുന്നത് നന്നായി എന്നു പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍ വരെ വന്നു'
'ഇത് കാണാന്‍ നിന്റെ അമ്മയില്ലാതിരുന്നത് നന്നായി', ആദ്യ ചിത്രം മുതല്‍ രൂക്ഷ വിമര്‍ശനം നേരിട്ടെന്ന് ജാന്‍വി

ബോളിവുഡ് റാണി ശ്രീവിദ്യയുടെ മരണത്തിന് പിന്നാലെയാണ് മകള്‍ ജാന്‍വി കപൂര്‍ സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. എന്നാല്‍ ആദ്യ ചിത്രം മുതല്‍ താന്‍ രൂക്ഷമായ പരിഹാസത്തിനും വിമര്‍ശനത്തിനും ഇരയായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. അമ്മയുടെ മരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള ട്രോളുകള്‍ പോലും നേരിട്ടെന്നാണ് ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. 

'വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്റെ ആദ്യ സിനിമ പുറത്തുവന്നപ്പോള്‍, ഇത് കാണാന്‍ നിന്റെ അമ്മ ഇല്ലാതിരുന്നത് നന്നായി എന്നു പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍ വരെ വന്നു. അതൊന്നും എന്നെ ബാധിക്കാതിരിക്കാന്‍ നോക്കാറുണ്ട്. തനിക്ക് കൂടുതല്‍ മികച്ചതാവാനുള്ള അവസരമായാണ് അത്തരം വിമര്‍ശനങ്ങളെ കണക്കാക്കുന്നത്.' - ജാന്‍വി പറഞ്ഞു. 

ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ധഡക് 2018 ലാണ് റിലീസ് ചെയ്യുന്നത്. ശ്രീവിദ്യ മരിച്ച് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. അതിനാല്‍ മകളുടെ ആദ്യചിത്രം പൂര്‍ണമായി കാണാന്‍ ശ്രീവിദ്യയ്ക്ക് സാധിച്ചില്ല. നെറ്റ്ഫഌക്‌സ് റിലീസ് ചെയ്ത ഗുന്‍ജന്‍ സക്‌സേനയാണ് ജാന്‍വി അവസാനമായി എത്തിത്. താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com