ദുൽഖർ സ്ഥിരീകരിച്ചു; മണിയറയിലെ അശോകൻ നെറ്റ്ഫ്ലിക്സിലൂടെ ഓണത്തിന് എത്തും

തന്റെ ഫേയ്സ്ബുക്കിലൂടെയാണ് മണിയറയിൽ അശോകൻ ഓണത്തിന് പ്രേക്ഷകർക്കരികിൽ എത്തുമെന്ന് താരം പറഞ്ഞത്
ദുൽഖർ സ്ഥിരീകരിച്ചു; മണിയറയിലെ അശോകൻ നെറ്റ്ഫ്ലിക്സിലൂടെ ഓണത്തിന് എത്തും

ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകൻ എന്ന സിനിമ ഓണത്തിന് ഓൺലൈനിലൂടെ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നെറ്റ്ഫ്ലികിസിലൂടെ ഈ മാസം 31 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഈ മാസം പതിനഞ്ചിന് നെറ്റ്ഫ്ളിക്സ് പുറത്തുവിട്ട പുതിയ റിലീസിംഗ് ലിസ്റ്റിൽ മണിയറയിലെ അശോകന്‍ ഇടം പിടിച്ചതോടെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. എന്നാൽ ഓൺലൈൻ റിലീസിനെക്കുറിച്ച് നിർമാതാവായ ദുൽഖർ സൽമാനോ മറ്റ് അണിയറ പ്രവർത്തകരോ പ്രതികരിച്ചില്ല. ഇപ്പോൾ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് ദുൽഖർ. 

തന്റെ ഫേയ്സ്ബുക്കിലൂടെയാണ് മണിയറയിലെ അശോകൻ ഓണത്തിന് പ്രേക്ഷകർക്കരികിൽ എത്തുമെന്ന് താരം പറഞ്ഞത്. "വേഫേയറര്‍ ഫിലിംസില്‍ ഞങ്ങളെ എല്ലാവരെയും സംബന്ധിച്ച് ഏറെ ആവേശകരമായ ഒരു തിരുവോണമാണ് വരാനിരിക്കുന്നത്. മണിയറയിലെ അശോകന്‍ നെറ്റ്ഫ്ളിക്സിലൂടെ തിങ്കളാഴ്ചയാണ് എത്തുന്നത്. ഒരുപാട് കാരണങ്ങളാല്‍ സ്പെഷ്യല്‍ ആണ് ഈ ചിത്രം. വിചിത്രസ്വഭാവമുള്ള ഈ പ്രണയകഥ ഒരുക്കിയ അണിയറക്കാരെക്കുറിച്ച് ഏറെ അഭിമാനമുണ്ട് എനിക്ക്. ചിത്രം നിങ്ങള്‍ കാണികളിലേക്ക് എത്തുന്നത് കാത്തിരിക്കാന്‍ വയ്യ", ദുല്‍ഖര്‍  കുറിച്ചു.

ജേക്കബ് ഗ്രി​ഗറിയും അനുപമ പരമേശ്വരനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഷംസു സായ്ബയാണ് സംവിധാനം ചെയ്യുന്നത്. സസ്പെൻസ് നിറഞ്ഞ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാമാണ് ചിത്രത്തിൽ പറയുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. വിനീത് കൃഷ്ണനാണ് തിരക്കഥ, സജാദ് കാക്കു ഛായാഗ്രഹണവും ശ്രീഹരി കെ നായർ സം​ഗീതവും ഒരുക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com