അശോകന്റെ കല്യാണവും കാത്ത് വീട്ടുകാരും നാട്ടുകാരും, സർപ്രൈസായി ദുൽഖറും; ട്രെയിലർ

നെറ്റ്ഫ്ളിക്സിലൂടെ ഓണം റിലീസായി ഈ മാസം 31നാണ് ചിത്രം എത്തുന്നത്
അശോകന്റെ കല്യാണവും കാത്ത് വീട്ടുകാരും നാട്ടുകാരും, സർപ്രൈസായി ദുൽഖറും; ട്രെയിലർ

ജേക്കബ് ഗ്രി​ഗറിയെ നായകനാക്കി ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകന്റെ ട്രെയിലർ പുറത്ത്. ചിത്രത്തിന്റെ ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രെയിലർ എത്തുന്നത്. നാട്ടിൻപുറത്തുകാരനായ അശോകനും അയാളുടെ വിവാഹവുമാണ് ചിത്രത്തിൽ പ്രമേയമാവുന്നത്. നെറ്റ്ഫ്ളിക്സിലൂടെ ഓണം റിലീസായി ഈ മാസം 31നാണ് ചിത്രം എത്തുന്നത്. 

നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് മണിയറയിലെ അശോകൻ. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടാതെ ദുൽഖർ സൽമാൻ സണ്ണി വെയ്ൻ, അനു സിത്താര എന്നിവർ അതിഥി വേഷത്തിലും എത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com