'ദേണ്ടെ എന്നെ ആരോ ഒഎല്‍എക്‌സില്‍ വിൽക്കാനിട്ടിരിക്കുന്നു'; രസകരമായ കണ്ടുപിടുത്തവുമായി ജിഷിൻ

ഒരു ഒഎൽഎക്സ് വിശേഷം പങ്കുവെച്ച് ആരാധകരെ ‌ചിരിപ്പിക്കുകയാണ് ജിഷിൻ
'ദേണ്ടെ എന്നെ ആരോ ഒഎല്‍എക്‌സില്‍ വിൽക്കാനിട്ടിരിക്കുന്നു'; രസകരമായ കണ്ടുപിടുത്തവുമായി ജിഷിൻ

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ സീരിയൽ താരമാണ് ജിഷിൻ മോഹൻ. തന്റെ വിശേഷങ്ങളെല്ലാം  രസകരമായ കുറിപ്പുകളിലൂടെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു ഒഎൽഎക്സ് വിശേഷം പങ്കുവെച്ച് ആരാധകരെ ‌ചിരിപ്പിക്കുകയാണ് ജിഷിൻ. തന്നെ ആരോ ഒഎക്സ്എല്ലിൽ ഇട്ടു എന്നാണ് താരം പറയുന്നത്. ഇത് പറഞ്ഞപ്പോൾ ഭാര്യയുടെ രസകരമായ മറുപടിയും പങ്കുവെക്കുന്നുണ്ട്.   

ജീവിതനൗക സീരിയലില്‍ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. 'അച്ഛാ.. അച്ഛനെ ഞാന്‍ ഓ.എല്‍.എക്‌സില്‍ ഇട്ടു വില്‍ക്കട്ടെ' എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ ഓ.എല്‍.എക്‌സില്‍ എടുത്തിട്ടിരിക്കുന്നു. അതും 12000 രൂപയ്ക്ക്. ഈ കാര്യം ഭാര്യയോട് പറഞ്ഞപ്പോ അവള് പറയാ, 'അവര്‍ക്ക് വരെ മനസ്സിലായി, വില്‍ക്കാനുള്ളതാണെന്ന്. ഞാനാണെല്‍ ഫ്രീ ആയിട്ട് കൊടുത്തേനെ' എന്ന്. പകച്ചു പോയി എന്റെ ബാല്യം. ഇതിനാണോ, കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്? ആയിരിക്കുമല്ലെ..'

വിൽക്കാൻവച്ചിരിക്കുന്ന സാംസങ് എൽസിഡി ടിവിയിലാണ് ജിഷിനെ കാണുന്നത്. എന്തായാലും താരത്തെ ട്രോളിക്കൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. 12000 എന്നാകില്ല, നിങ്ങളെ 1200 രൂപയ്ക്കാകും വില്‍ക്കുക, ഇട്ടയാള്‍ക്ക് തെറ്റിയതാകും എന്നായിരുന്നു ഒരു വിരുതന്റെ കമന്റ്. കൂടാതെ ക്യാപ്ഷനിടാനുള്ള താരത്തിന്റെ കഴിവിനേയും ചിലർ പ്രശംസിക്കുന്നുണ്ട്. തലക്കെട്ട് സ്‌പെഷ്യലിസ്റ്റായി പോയാല്‍പ്പോരെയെന്നാണ് അവരുടെ ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com