നടി കൃതി സനോണിന് കോവിഡ്

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഛണ്ഡിഗഢിലായിരുന്നു താരം
കൃതി സനോൺ
കൃതി സനോൺ

ബോളിവുഡ് നടി കൃതി സനോണിന് കോവിഡ് 19 സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങൾ വഴിയാണ് നടിതന്നെയാണ് കോവിഡ് ബാധിതയായ വിവരം പങ്കുവച്ചത്.  ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൃതി പോസ്റ്റിൽ വൃക്തമാക്കി.

''കോവിഡ് പോസിറ്റീവ് ആയ വിവരം എല്ലാവരേയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സുഖമായിരിക്കുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നും തന്നെയില്ല. ബി‌എം‌സിയും ഡോക്ടറുടെ ഉപദേശവും അനുസരിച്ച് ഞാൻ ക്വാറൻറീനിലാണ്. സുരക്ഷിതരായിരിക്കുക, മഹാമാരി ഇതുവരെ പോയിട്ടില്ല,”കൃതി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. 

കഴിഞ്ഞയാഴ്ച വരെ രാജ്കുമാർ റാവുവിനൊപ്പമുള്ള പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഛണ്ഡിഗഢിലായിരുന്നു താരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com