കാളിദാസ് ആദ്യമായി നായകനായ ചിത്രം! ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം 'ഒരു പക്ക കഥൈ' പ്രേക്ഷകരിലേക്ക്

ക്രിസ്മസ് റിലീസായി സീ5-ലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്
ഒരു പക്ക കഥൈ ടീസറിൽ നിന്ന്
ഒരു പക്ക കഥൈ ടീസറിൽ നിന്ന്

പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലായിരുന്നു ചിത്രം തീയെറ്ററിൽ എത്തുന്നത്. അതുപോലെ തമിഴിലും കാളിദാസിന് ഒരു സിനിമയുണ്ട്. ബാലാജി തരണീതരന്‍ സംവിധാനം ചെയ്ത 'ഒരു പക്ക കഥൈ'. കാളിദാസ് നായകനായി അരങ്ങേറ്റ ചിത്രമായാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയില്ല. ഇപ്പോൾ ആറു വർഷങ്ങൾക്ക് ശേഷം പെട്ടിതുറന്ന് എത്തുകയാണ് ഒരു പക്ക കഥൈ. 

ക്രിസ്മസ് റിലീസായി സീ5-ലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാളിദാസിന്‍റെ നായക അരങ്ങേറ്റമെന്ന നിലയില്‍ 2014ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. അന്ന് പ്രസാദ് ലാബില്‍ കമല്‍ ഹാസന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ലോഞ്ചിംഗ് ചടങ്ങ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേവര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമ പ്രേക്ഷകരിലേക്ക് എത്താന്‍ പക്ഷേ നീണ്ട ആറ് വര്‍ഷങ്ങള്‍ എടുത്തു. ചിത്രം 25ന് അര്‍ധരാത്രി സ്ട്രീമിംഗ് ആരംഭിക്കും.

ചിത്രത്തിന്റെ ടീസറും പുറത്തുവന്നിട്ടുണ്ട്. മേഘ ആകാശ് ആണ് കാളിദാസിന്‍റെ നായികയായി എത്തുന്നത്. നടുവുള കൊഞ്ചം പാക്കാത കാണോം, സീതക്കാതി എന്നീ ചിത്രങ്ങള്‍ക്കുശേഷമുള്ള ബാലാജി തരണീതരന്‍ ചിത്രമാണിത്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. തമിഴിലെ ആന്തോളജി ചിത്രങ്ങളായ പുത്തം പുതു കാലൈ, പാവ കഥൈകൾ എന്നിവയിലാണ് കാളിദാസിനെ അവസാനമായി കണ്ടത്. ഒടിടി റിലീസായി എത്തിയ ഇരു ചിത്രങ്ങളിലേയും താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com