'സെക്‌സ് എനിക്കും താല്‍പര്യമാണ്, പക്ഷെ തൊടാന്‍ എന്റെ സമ്മതം വേണം': രമ്യയുടെ 'അണ്‍ഹൈഡ്'കാണാം 

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ്  അൺഹൈഡ് സംസാരിക്കുന്നത്
'സെക്‌സ് എനിക്കും താല്‍പര്യമാണ്, പക്ഷെ തൊടാന്‍ എന്റെ സമ്മതം വേണം': രമ്യയുടെ 'അണ്‍ഹൈഡ്'കാണാം 

ടി രമ്യ നമ്പീശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹ്രസ്വചിത്രം അൺഹൈഡ് പുറത്തുവിട്ടു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവർ ‌തങ്ങളുടെ സോഷ്യൽ മീഡിയ പേജു‌കളിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ്  അൺഹൈഡ് സംസാരിക്കുന്നത്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നതും രമ്യ തന്നെയാണ്.  രമ്യയുടെ സുഹൃത്തും നടിയുമായ ശ്രിത ശിവദാസും കാമറയ്ക്ക് മുന്നിലെത്തുന്നുണ്ട്. രമ്യയുടെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 

ഇഷ്ടമുള്ള വേഷം ധരിക്കാൻ പോലും ആശങ്കപ്പെടുന്ന, ഏത് വേഷം ധരിച്ചാലും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയെ ചിത്രത്തിൽ രമ്യ തുറന്നുകാട്ടുന്നു. പ്രായം പോലും മാനദണ്ഡമല്ലാത്ത ഇത്തരം പീഡനകഥകളിൽ വെളിപ്പെടുന്നത് പുരുഷന്റെ കഴിവില്ലായ്മയാണെന്ന് അൺഹൈഡ് പറയുന്നു. എന്റെ ശരീരത്തിൽ തൊടാൻ എന്റെ അനുവാദം വേണം എന്ന ശക്തമായ സന്ദേശമാണ് രമ്യ പറഞ്ഞുവയ്ക്കുന്നത്. 

അടുത്തിടെയാണ് താരം സ്വന്തമായി യുട്യൂബ് ചാനല്‍ തുടങ്ങിയത്. രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന ചാനല്‍ നല്ലനിലയില്‍ സ്വീകരിക്കപ്പെട്ടു. അതിനുപിന്നാലെയാണ് ഇപ്പോൾ നടി സംവിധാനരംഗത്തേക്കും കാലെടുത്തുവച്ചിരിക്കുന്നത്.  യു ട്യൂബ് ചാനല്‍വീഡിയോകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഹ്രസ്വചിത്രമേഖലയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചതെന്ന് രമ്യ പറയുന്നു. പിന്നണി ഗായിക കൂടിയായ രമ്യ സംഗീതവും നൃത്തവും ലഘുചിത്രങ്ങളുമെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നു. സര്‍ഗാത്മകമായ എന്തിനെയും സഹൃദയരുമായി പങ്കുവയ്ക്കാനുള്ള വേദിയായി ഡിജിറ്റല്‍ മാധ്യമത്തെ ഉപയോഗിക്കുകയാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com