കൊച്ചി: നടന് ചെമ്പന്‍ വിനോദ് വിവാഹിതനാവുന്നു. ശാന്തിപുരം സ്വദേശിനി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റും, സുമ്പ ട്രൈനറും കൂടിയാണ് മറിയം. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞെങ്കിലും അടുത്ത മാസം ചടങ്ങായി നടത്താനാണ് തീരുമാനം. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല.
തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ട്രാന്‍സ് ആണ് ചെമ്പന്‍ വിനോദ് ജോസിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമ്പിളി എസ് രംഗന് ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് ചെമ്പന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അടുത്ത മാസം ചെറിയ ചടങ്ങായാണ് വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ