'ഞാന്‍ 'ജയിക്കാനായ് ജനിച്ചവന്‍' എന്ന സിനിമയെടുത്തപ്പോള്‍ ഹരിഹരന്‍ 'തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല' എന്ന സിനിമയെടുത്ത് ഞെട്ടിച്ചു'

'ഞാന്‍ 'ജയിക്കാനായ് ജനിച്ചവന്‍' എന്ന പേരില്‍ സിനിമയെടുത്തപ്പോള്‍ 'ഹരിഹരന്‍ തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല' എന്ന സിനിമയെടുത്ത് ഞെട്ടിച്ചു'
'ഞാന്‍ 'ജയിക്കാനായ് ജനിച്ചവന്‍' എന്ന സിനിമയെടുത്തപ്പോള്‍ ഹരിഹരന്‍ 'തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല' എന്ന സിനിമയെടുത്ത് ഞെട്ടിച്ചു'

രിഹരനുമായുണ്ടായ അകര്‍ച്ച തനിക്കും മലയാള സിനിമയ്ക്കും നഷ്ടമുണ്ടാക്കിയെന്ന് ശ്രീകുമാരന്‍ തമ്പി. വലിയ നഷ്ടമാണ് ഈ അകല്‍ച്ച സൃഷ്്ടിച്ചതെന്ന് പി ഭാസ്‌കരന്‍ പുരസ്‌കാരം ഹരിഹരന് സമ്മാനിച്ചുകൊണ്ട് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 

സിനിമയ്ക്കായി താന്‍ ആദ്യമെഴുതിയ പാട്ടുകളൊക്കെ കവിതകളാണെന്നു പറഞ്ഞ് സംവിധായകര്‍ മാറ്റിവയ്ക്കുകയായിരുന്നു. അന്ന് പാട്ടുകള്‍ കൊള്ളാം എന്നു പറഞ്ഞ ആദ്യയാളാണ് ഹരിഹരന്‍. അന്ന് തുടങ്ങിയ ആത്മബന്ധം ഇടക്കാലത്തുവെച്ച് മുറിയുകയായിരുന്നു- ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ആ കാലഘട്ടത്തില്‍ താന്‍ 'ജയിക്കാനായ് ജനിച്ചവന്‍' എന്ന പേരില്‍ സിനിമയെടുത്തപ്പോള്‍ 'ഹരിഹരന്‍ തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല' എന്ന പേരില്‍ സിനിമയെടുത്ത് ഞെട്ടിച്ചുവെന്നും തമ്പി പറഞ്ഞു.

ഹരിഹരനുമായുണ്ടായ അകല്‍ച്ചയുടെ കാരണക്കാരന്‍ താന്‍തന്നെയാണ്്. പി. ഭാസ്‌കരന്റെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വേദിയില്‍വെച്ച് ആദ്യമായി അതു തുറന്നുപറയുകയാണെന്നും തമ്പി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com