ജാക്കി ചാന് കൊറോണ, നീരീക്ഷണത്തില്‍; വിശദീകരണവുമായി താരം

കൊറോണ ബാധിച്ച താരം നിരീക്ഷണത്തിലാണെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
ജാക്കി ചാന് കൊറോണ, നീരീക്ഷണത്തില്‍; വിശദീകരണവുമായി താരം


 
സൂപ്പര്‍ ആക്ഷന്‍ താരം ജാക്കി ചാന് കൊറോണ വൈറസ് ബാധിച്ചെന്ന് വ്യാജ പ്രചാരണം. കൊറോണ ബാധിച്ച താരം നിരീക്ഷണത്തിലാണെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. സംഭവം വലിയ വാര്‍ത്തയായതോടെ വിശദീകരണവുമായി ജാക്കി ചാന്‍ തന്നെ രംഗത്തുവന്നു.

എല്ലാവരുടെയും കരുതലിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും താന്‍ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും ചാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാത്രമല്ല താന്‍ കൊറോണ നിരീക്ഷണത്തിലല്ലെന്നും വ്യക്തമാക്കി. 

'എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും തുടങ്ങി നിരവധി ആളുകള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ലോകം മുഴുവനുള്ള എന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ സ്‌പെഷല്‍ സമ്മാനങ്ങളും അയയ്ക്കുകയുണ്ടായി. അയച്ചു തന്നെ ഫേസ് മാസ്‌കുകള്‍ക്കു നന്ദി. ആ സമ്മാനങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുന്ന ആളുകള്‍ക്ക് നല്‍കാന്‍ എന്റെ ടീമിനോട് അറിയിച്ചിട്ടുണ്ട്.'–ജാക്കി പറഞ്ഞു.

കുറച്ചു പൊലീസുകാര്‍ ഹോങ്കോങില്‍ പാര്‍ട്ടി നടത്തുന്ന  വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വ്യാജ പ്രചാരണം തുടങ്ങുന്നത്. പിന്നീട് അതേ പൊലീസുകാരില്‍  59 പേരെ കൊറോണ വൈറസ് ബാധയുടെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിലൊരു പൊലീസ് ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. 

ജാക്കി ചാനും സുഹൃത്തുക്കളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നു. ഇതേ തുടര്‍ന്ന് ജാക്കി ചാനും കൊറോണ വൈറസ് ബാധയുടെ നിരീക്ഷണത്തിലാണെന്നായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com