കുചേലനാകാൻ ജയറാം; 20 കിലോ ഭാരം കുറച്ചു, തല മുണ്ഡനം ചെയ്തു

 'നമോ' എന്ന സംസ്‌കൃതഭാഷാചിത്രത്തിലാണ് ജയറാം കുചേലനായെത്തുന്നത്
കുചേലനാകാൻ ജയറാം; 20 കിലോ ഭാരം കുറച്ചു, തല മുണ്ഡനം ചെയ്തു

ശ്രീകൃഷ്ണന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് കുചേലൻ. ദാരിദ്രത്തിൽ കഷ്ടപ്പെടുന്നതിനിടയിൽ കൃഷ്ണനെ കാണാൻ ഒരു പിടി അവിലുമായി എത്തുന്ന കുചേലനും സുഹൃത്തിനെ സ്നേഹത്തോടെ സ്വീകരിക്കുന്ന കൃഷ്ണനും മികച്ച സുഹൃത്ബന്ധത്തിന്റെ പ്രതീകങ്ങളാണ്. ഇപ്പോൾ സിനിമയിൽ കുചേലനായി വേഷമിടാൻ ഒരുങ്ങുകയാണ് നടൻ ജയറാം. 

 'നമോ' എന്ന സംസ്‌കൃതഭാഷാചിത്രത്തിലാണ് ജയറാം കുചേലനായെത്തുന്നത്. ഗുരുവായൂര്‍ സ്വദേശിയായ വിജീഷ്മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുചേലന്റെ പട്ടിണിക്കോലമാകാൻ വേണ്ടി ശരീരഭാരം ‌കുറക്കാനുള്ള തയാറെടുപ്പിലാണ് താരം. 20 കിലോയാണ് ജയറാം കുറയ്ക്കുന്നത്. തലയും മണ്ഡനം ചെയ്തു. മാസങ്ങളായി കുചേലനാകാനുള്ള ഒരുക്കത്തിലായിരുന്നു ജയറാം. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. മുഴുനീളം സംസ്‌കൃതഭാഷ മാത്രം എന്ന പ്രത്യേകതകൂടിയുണ്ട് സിനിമയ്ക്ക്.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രഗല്ഭരായ കലാകാരന്മാരെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള രാജസ്ഥാന്‍ സ്വദേശി ബി. ലെനിനാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. തമിഴ്നാട്ടിലെ എസ്. ലോകനാഥനാണ് ക്യാമറാമാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com