'ഇതാണോ രണ്‍വീര്‍ പറഞ്ഞ പോരാട്ടം', രണ്‍ബീറിനും സോനത്തിനും കൂടെയുള്ള പാര്‍ട്ടിചിത്രം വൈറല്‍; വിമര്‍ശനവുമായി രംഗോലി

അനില്‍കപൂറിനും കുടുംബത്തിനുമൊപ്പം ചെറുപ്പകാലത്ത് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നരണ്‍വീറാണ് ചിത്രത്തില്‍
'ഇതാണോ രണ്‍വീര്‍ പറഞ്ഞ പോരാട്ടം', രണ്‍ബീറിനും സോനത്തിനും കൂടെയുള്ള പാര്‍ട്ടിചിത്രം വൈറല്‍; വിമര്‍ശനവുമായി രംഗോലി

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് രണ്‍വീര്‍ സിങ്. നായകനാവാന്‍ താന്‍ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ച് നിരവധി അഭിമുഖങ്ങളില്‍ രണ്‍വീര്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ രണ്‍വീറിന്റെ ബാല്യകാലത്തെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അനില്‍കപൂറിനും കുടുംബത്തിനുമൊപ്പം ചെറുപ്പകാലത്ത് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നരണ്‍വീറാണ് ചിത്രത്തില്‍. രണ്‍ബീര്‍ കപൂറിനേയും സോനം കപൂറിനെയും ചിത്രത്തില്‍ കാണാനാകും. ഈ ഫോട്ടോ പങ്കുവെച്ച് രണ്‍വീറിനെ വിമര്‍ശിക്കുകയാണ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍. 

പണക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച ആള്‍ കഷ്ടപ്പാടുകളെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്നാണ് രംഗോലി പറയുന്നത്. സാധാരണ ഗ്രാമങ്ങളില്‍ നിന്ന് വരുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടിനെക്കുറിച്ചും ട്വീറ്റില്‍ രംഗോലി പറയുന്നുണ്ട്. രണ്‍വീറിനെ പരിഹസിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് വിമര്‍ശനം. 

പണക്കാരായ മാതാപിതാക്കളുള്ള ആളുകള്‍ക്ക് ബന്ധങ്ങളും അവസരങ്ങളുമുണ്ടാകും. അവരെ പുറത്തുള്ളവരായി കാണരുത്. ചെറിയ ഗ്രാമങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ഇംഗ്ലീസ് സംസാരിക്കാന്‍ അറിയാത്തവരും ചെറിയസ്‌കൂളുകളില്‍ പഠിച്ചവരുമാകും. മികച്ച വസ്ത്രങ്ങള്‍ വാങ്ങാനുള്ള പണം അവര്‍ക്കുണ്ടാകില്ല. എത്ര കഴിവുള്ളവരായാലും ഈ കാരണങ്ങള്‍കൊണ്ട് അവരെ മോശമായിട്ടായിരിക്കും പരിഗണിക്കുക. സാധാരണക്കാരെ ശാക്തീകരിക്കൂ' എന്നാണ് രംഗോലി കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com