ഒമ്പതാം മാസത്തില്‍ ബിക്കിനി ചിത്രങ്ങളുമായി നടി ; ഫോട്ടോഷൂട്ട് വൈറല്‍ ; ആശംസാപ്രവാഹം

കടലാസ് പൂക്കളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. നിരവധി ആശംസാ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്‌
ഒമ്പതാം മാസത്തില്‍ ബിക്കിനി ചിത്രങ്ങളുമായി നടി ; ഫോട്ടോഷൂട്ട് വൈറല്‍ ; ആശംസാപ്രവാഹം

നടീനടന്മാരുടെ വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് ഇപ്പോള്‍ ദിനംപ്രതി പുറത്തുവരുന്നത്. നടിമാരുടെ ഗര്‍ഭകാല ഫോട്ടോഷൂട്ടുകളും ഇപ്പോള്‍ സജീവമായിട്ടുണ്ട്. തെന്നിന്ത്യന്‍ നടി സാമന്തയുടെ ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഡലും നടിയുമായ ലിസ ഹെയ്ഡനും ഗര്‍ഭകാല ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ഇപ്പോള്‍ ഒമ്പതാംമാസത്തിലെ ബിക്കിനി ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് താരം. കടലാസ് പൂക്കളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. ഏഴാം മാസത്തിലും സമാനമായ തരത്തില്‍ ബിക്കിനിയില്‍ ലിസ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ആശംസകള്‍ അറിയിച്ചികൊണ്ടുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബിസിനസുകാരനായ ദിനോ ലല്‍വാനിയാണ് ലിസയുടെ ഭര്‍ത്താവ്. ഇവരുടെ മൂത്ത മകന് മൂന്ന് വയസ് കഴിഞ്ഞു.'ഏ ദില്‍ഹേ മുഷ്‌കില്‍', 'ഹൗസ് ഫുള്‍ 3', 'ക്വീന്‍' എന്നീ ചിത്രങ്ങളാണ് ലിസ ഹെയ്ഡന്‍ എന്ന നടിയെ ഏറെ ശ്രദ്ധേയയാക്കിയത്.

View this post on Instagram

any day now

A post shared by Lisa Lalvani (@lisahaydon) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com