'നൊമ്പരങ്ങളെ സുല്ല് സുല്ല്' , ആ ഹിറ്റ്ചിത്രത്തിന് ആദ്യം നൽകിയ പേര് ഇതായിരുന്നു 

‘മാരത്തോൺ’ എന്നായിരുന്നു 'ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. ഇതും പിന്നീട് മാറ്റുകയായിരുന്നു
'നൊമ്പരങ്ങളെ സുല്ല് സുല്ല്' , ആ ഹിറ്റ്ചിത്രത്തിന് ആദ്യം നൽകിയ പേര് ഇതായിരുന്നു 

രുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ ലോകത്തിന് സമ്മാനിച്ച ഹിറ്റ് കൂട്ടുകെട്ടാണ് സിദ്ദിഖ് ലാൽമാരുടേത്. ‘റാംജി റാവു സ്പീക്കിംഗ്’ മുതലിങ്ങോട്ട് ഈ ജോഡി ഒരുക്കിവിട്ട ചിത്രങ്ങളെല്ലാം മലയാളത്തിലെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയവയാണ്. എന്നാൽ റാംജി റാവു സ്പീക്കിംഗിന് സിദ്ദിഖും ലാലും ചേർന്ന് കരുതിവച്ചിരുന്ന മറ്റൊന്നായിരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. 

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് റാംജി റാവു സ്പീക്കിം​ഗ്. ‘നൊമ്പരങ്ങളെ സുല്ല് സുല്ല്’ എന്നായിരുന്നു ഇവർ ഈ ചിത്രത്തിനായി ആദ്യം കണ്ടുവച്ച പേര്. എന്നാൽ ഇരുവരുടെയും ഗുരുവും പ്രശസ്ത സംവിധായകനുമായ ഫാസിൽ ആണ് ‘റാംജി റാവു സ്പീക്കിംഗ്’ എന്ന പേരാവും കുറച്ചുകൂടി നല്ലത് എന്ന് നിർദ്ദേശിച്ചത്. 

‌അതുപോലെതന്നെ ‘ഇൻ ഹരിഹർ നഗർ’ എന്ന ഇവരുടെ ചിത്രത്തിന് പേരിട്ടതിന് പിന്നില‌ും ഫാസിലാണ്.  ‘മാരത്തോൺ’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. ഇത് പിന്നീട് മാറ്റുകയായിരുന്നു. 

'കാബൂളിവാല' ഒിഴികെ സിദ്ദിഖ്-ലാൽമാരുടെ എല്ലാ ചിത്രങ്ങളുടെയും പേരുകൾ ഇംഗ്ലീഷിൽ​ ആണെന്നത് മറ്റൊരു കൗതുകമാണ്. സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ട് പിരിഞ്ഞതിനു ശേഷം സിദ്ദിഖ് ഒരുക്കിയ ചിത്രങ്ങൾക്കും ഈ പതിവ് തുടർന്നുപോന്നത് ശ്രദ്ധേയമാണ്. ‘ക്രോണിക് ബാച്ച‌ലർ’, ‘ഹിറ്റ്‌ലർ’, ‘ഫ്രണ്ട്സ്’, ‘ബോഡി ഗാർഡ്’, ‘ലേഡീസ് ആന്റ് ജെന്റിൽമാൻ’ എന്നു തുടങ്ങി ‘ഭാസ്ക്കർ ദ റാസ്കർ’ വരെയുള്ള ചിത്രങ്ങൾക്ക് ഇം​ഗ്ലീഷ് പേരാണ് നൽകിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com