ആത്മഹത്യ ചിന്ത എന്നെ വേട്ടയാടിയിരുന്നു, രക്ഷിച്ചത് ഇസ്ലാമിലേക്കുള്ള മതംമാറ്റം; യുവൻ ശങ്കർ രാജ

അമ്മയുടെ മരണത്തിന് പിന്നാലെയാണ് അദ്ദേഹം ഇസ്ലാമിലേക്ക് മതം മാറിയത്
ആത്മഹത്യ ചിന്ത എന്നെ വേട്ടയാടിയിരുന്നു, രക്ഷിച്ചത് ഇസ്ലാമിലേക്കുള്ള മതംമാറ്റം; യുവൻ ശങ്കർ രാജ

ത്മഹത്യ ചിന്തകളിൽ നിന്ന് തന്നെ രക്ഷിച്ചത് ഇസ്ലാമിലേക്കുള്ള മതം മാറ്റമാണെന്ന് സം​ഗീത സംവിധായകൻ യുവൻ ശങ്കർ രാജ. ഇൻസ്റ്റ​ഗ്രാമിലെ ആസ്ക് മീ എ ക്വസ്റ്റിലൂടെ ആരാധകന്റെ ചോദ്യത്തിലാണ് ആത്മഹത്യ ചിന്ത തന്നെ അലട്ടിയിരുന്നു എന്ന് വ്യക്തമാക്കിയത്.

എല്ലായ്‌പ്പോഴും വേട്ടയാടിയിരുന്ന ഭയം എന്തായിരുന്നുവെന്നും അതിനെ അതിജീവിച്ചത് എങ്ങനെയായിരുന്നു എന്നാണ് ആരാധകൻ ചോദിച്ചത്. ആത്മഹത്യ ചിന്ത, അതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം അങ്ങനെ ഉണ്ടായിട്ടില്ല. എന്നെ അത്തരം ചിന്തകളിൽ നിന്ന് രക്ഷിക്കാൻ ഇസ്ലാം വളരെയധികം സഹായിച്ചിട്ടുണ്ട്- യുവൻ മറുപടിയായി പറഞ്ഞു.

വിഖ്യാത  സം​ഗീതഞ്ജൻ ഇളയരാജയുടെ മകനാണ് യുവൻ ശങ്കർ രാജ. അമ്മയുടെ മരണത്തിന് പിന്നാലെയാണ് അദ്ദേഹം ഇസ്ലാമിലേക്ക് മതം മാറിയത്. ഇതിന്റെ പേരിൽ രൂക്ഷ വിമർശനവും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. 2014 ലാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതായും അബ്ദുൾ ഖാലിക് എന്ന പേര് സ്വീകരിച്ചതായും യുവൻ വ്യക്തമാക്കിയത്. തുടർന്ന് 2015 ലാണ് സാഫ്റൂൺ നിസാറിനെ വിവാഹം ചെയ്യുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ സാഫ്റൂൺ നിർബന്ധിച്ച് മതം മാറ്റിയതാണ് എന്ന തരത്തിൽ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. അടുത്തിടെ മതം മാറ്റത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തമാക്കി അദ്ദേഹം രം​ഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com