'മുഹമ്മദ്; ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്' പ്രദര്‍ശനം തടയണം; കേന്ദ്രത്തിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ കത്ത്

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ 'മുഹമ്മദ്; ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
'മുഹമ്മദ്; ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്' പ്രദര്‍ശനം തടയണം; കേന്ദ്രത്തിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ കത്ത്


മുംബൈ: പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ 'മുഹമ്മദ്; ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഈ മാസം 21ന് ചിത്രം റിലീസാവാനിരിക്കെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം. 

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാസാ അക്കാദമയുടെ ആവശ്യപ്രകാരാമാണ് സര്‍ക്കാര്‍ നീക്കം. സിനിമ റിലീസ് ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ട് റാസാ അക്കാദമി ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. 

2015ല്‍ ഇറാനില്‍ റിലീസ് ആയ ചിത്രം നിരവധി തവണ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇസ്ലാമിക സംഘടനകളുടെ ഇടപെടലുകള്‍ കാരണം മുടങ്ങിയിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുട്ടിക്കാലത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ഇറാനിലെ ഏറ്റവും മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച എ ആര്‍ റഹ്മാന് എതിരെ രാസാ അക്കാദമി 2015ല്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com