നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മുള്ളുവേലിക്കപ്പുറം വടിവാൾ കൈയിൽ പിടിച്ചുകൊണ്ട് രൂക്ഷഭാവത്തിൽ ഇരിക്കുന്ന നിവിനാണ് പോസ്റ്ററിൽ. 'സംഘര്‍ഷം... പോരാട്ടം... അതിജീവനം... മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും.' എന്ന അടിക്കുറിപ്പിലാണ് പോസ്റ്റർ എത്തുന്നത്.
സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നിർമാണത്തിലേക്കുള്ള സണ്ണി വെയിനിന്റെ ആദ്യ ചുവടുവെപ്പാണ് ഇത്. ചിത്രത്തിൽ വലിയ മേക്കോവറിലാണ് നിവിൻ എത്തുന്നത്. നേരത്തെ സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്പോഴത്തെ കോവിഡ് സാഹചര്യങ്ങള്‍ മാറിയാല്‍ ഉടന്‍ ചിത്രം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്, ഇന്ദ്രന്‍സ്, വിജയരാഘവന്, കൈനകിരി തങ്കരാജ്, ബാലന് പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന് സംഗീതം നല്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ