ദുൽഖർ പട്ടാളക്കാരനാകുന്നു; ഒരേസമയം മൂന്ന് ഭാഷകളിൽ ലഫ്റ്റനൻറ് റാമിൻറെ പ്രണയകഥ

'യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്‌ടെനെന്റ് റാമിന്റെ പ്രണയകഥ'
ദുൽഖർ പട്ടാളക്കാരനാകുന്നു; ഒരേസമയം മൂന്ന് ഭാഷകളിൽ ലഫ്റ്റനൻറ് റാമിൻറെ പ്രണയകഥ

ഹാനടിക്ക് പിന്നാലെ വീണ്ടും ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം. ഹന്നു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പട്ടാളക്കാരന്റെ പ്രണയകഥയാണ് പ്രമേയം. 'യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്‌ടെനെന്റ് റാമിന്റെ പ്രണയകഥ' എന്ന ടാ​ഗ് ലൈനോടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.

ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം എന്നീ മൂന്ന് ഭാഷകളിൽ ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൻറെ നിർമാണം സ്വപ്‍ന സിനിമാസിന്റെ ബാനറിൽ പ്രിയങ്ക ദത്താണ് നർവ്വഹിക്കുന്നത്. ദുൽഖറിന്റെ ജന്മദിനത്തിലാണ് പുതിയ ചിത്രം സംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ടത്.  മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com