ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലിയ്ക്ക് കോവിഡ്

ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലിയ്ക്ക് കോവിഡ്

തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്

പ്രശസ്ത സംവിധായകന്‍ എസ് എസ് രജമൗലിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

' എനിക്കും കുടുംബത്തിനും കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ പനി അനുഭവപ്പെട്ടിരുന്നു. അത് താനെ കുറഞ്ഞു. എന്നാല്‍ ഞങ്ങള്‍ കോവിഡ് ടെസ്റ്റ് നടത്തി. ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഞങ്ങളിപ്പോള്‍ ക്വാറന്റൈനിലാണ്.'- അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com