നിറമുള്ള കാഴ്ചയായി പഥേര്‍ പാഞ്ചാലി;  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഒരു പരീക്ഷണം; വൈറല്‍

യുഎസിലെ  ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് പ്രൊഫസറായ പ്രവര്‍ത്തിക്കുന്ന അനികെത് ബേറയാണ് പഥേര്‍ പാഞ്ചാലിക്ക് നിറം നല്‍കിയത്
നിറമുള്ള കാഴ്ചയായി പഥേര്‍ പാഞ്ചാലി;  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഒരു പരീക്ഷണം; വൈറല്‍


ന്ത്യന്‍ സിനിമയില്‍ സത്യജിത്ത് റേയ്ക്കും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്കുമുള്ള സ്ഥാനം വളരെ വലുതാണ്. പഥേര്‍ പാഞ്ചാലിയാണ് കൂട്ടത്തില്‍ ഏറ്റവും പ്രിയങ്കരം. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മനോഹരമായ ഫ്രെയ്മുകളിലൂടെ അപുവിന്റെയും ദുര്‍ഗയുടേയും കഥ പറയുന്ന ചിത്രം ഇപ്പോള്‍ പുതിയ രൂപത്തിലെത്തുകയാണ്. നിറങ്ങളോടെയുള്ള പഥേര്‍ പാഞ്ചാലിയാണ് സിനിമ പ്രേമികളുടെ മനസു കീഴടക്കുന്നത്. യുഎസിലെ  ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് പ്രൊഫസറായ പ്രവര്‍ത്തിക്കുന്ന അനികെത് ബേറയാണ് പഥേര്‍ പാഞ്ചാലിക്ക് നിറം നല്‍കിയത്. 

ക്വാറന്റീന്‍ കാലത്തെ മടുപ്പില്‍ നിന്ന് രക്ഷനേടാനായിരുന്നു അനികെത് സിനിമയില്‍ പരീക്ഷണം നടത്തിയത്. 2.14 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ചിത്രത്തിലെ രംഗമാണ് അദ്ദേഹം നിറം നല്‍കിയത്. മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്‍ഡായി പ്രവര്‍ത്തിക്കുന്ന അനികെത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് സിനിമയിലെ രംഗങ്ങള്‍ക്ക് നിറം നല്‍കിയത്. സത്യജിത്ത് റേയുടെ സിനിമകളോടുള്ള പ്രണയമാണ് ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ അനികെതിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഒറിജിനല്‍ തന്നെ കാണണമെന്നും ഇത് അക്കാദമിക് എക്‌സ്പീരിയന്‍സിന് വേണ്ടിയുള്ളത് മാത്രമാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. 

ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ടെക്‌നോളജി മനുഷ്യ തലച്ചോറുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലുമുള്ള ലക്കണക്കിന് വിഡിയോകള്‍ നിരീക്ഷിച്ചാണ് നിറം നല്‍കുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് ഒറിജിനല്‍ കളര്‍ അകണമില്ലെന്നും പറയുന്നു. ന്യൂറല്‍ നെറ്റ്വര്‍ക്ക്‌സ് എന്നാണ് ആ ടെക്‌നോളജി അറിയപ്പെടുന്നത്. മനുഷ്യന്റെ തലച്ചോറിനെപ്പോലെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്. 

ചിത്രത്തിലെ യഥാര്‍ത്ഥ പശ്ചാത്യ സംഗീതമല്ല അനികെത് പോസ്റ്റ് ചെയ്ത വിഡിയോയിലുള്ളത്. അനികെതിനെ കൂടാതെ ബംഗ്ലാദേശി വിഡിയോ എഡിറ്ററായ റാകിബ് റാണയും പഥേര്‍ പാഞ്ചാലിയുടെ കളര്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com