നാ​ഗവല്ലിയെ അത്രമേൽ മനോഹരിയാക്കിയ ആ ചിത്രകാരൻ ആരാണ്? ഉത്തരവുമായി ഒരു കുറിപ്പ്

പ്രേക്ഷകരിലേക്ക് നേരിട്ട് എത്തുന്നില്ലെങ്കിൽ ആ സിനിമയിൽ ഉടനീളം നാ​ഗവല്ലിയുടെ സാന്നിധ്യമുണ്ട്
നാ​ഗവല്ലിയെ അത്രമേൽ മനോഹരിയാക്കിയ ആ ചിത്രകാരൻ ആരാണ്? ഉത്തരവുമായി ഒരു കുറിപ്പ്

ണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഏറ്റവും ശക്തയായ കഥാപാത്രം നാ​ഗവല്ലിയാണ്. പ്രേക്ഷകരിലേക്ക് നേരിട്ട് എത്തുന്നില്ലെങ്കിൽ ആ സിനിമയിൽ ഉടനീളം നാ​ഗവല്ലിയുടെ സാന്നിധ്യമുണ്ട്. അദൃ‌ശ്യയായ കഥാപാത്രത്തെ പ്രേക്ഷകർ കാണുന്നത് തെക്കിനിയിൽ വരച്ചുവെച്ചിരിക്കുന്ന ഛായാചിത്രത്തിലൂടെയാണ്. നൃത്തം ചെയ്യുന്ന നാ​ഗവല്ലിയുടേതാണ് ആ ചിത്രം. ചുമരിൽ തൂക്കിയിരിക്കുന്ന ചിത്രത്തിലൂടെ നാ​ഗവല്ലിയുടെ സൗന്ദര്യത്തെക്കുറിച്ചെല്ലാം മോഹൻലാലിന്റെ കഥാപാത്രം വാചാലയാകുന്നത്. എന്നാൽ സിനിമയിൽ അത്രത്തോളം പ്രാധാന്യമുള്ള ചിത്രത്തെ സൃഷ്ടിച്ചത് ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ നാ​ഗവല്ലിയുടെ സൃഷ്ടാവിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ആരാധകർക്കിടയിൽ വൈറലാവുന്നത്. ഹരിശങ്കർ ടിഎസിൻെറ കുറിപ്പിലാണ് ചിത്രം വരച്ച കലാകാരനെക്കുറിച്ച് പറയുന്നത്.

കുറിപ്പ് വായിക്കാം

കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കിയ  മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല. തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയിൽ 1960-70 കാലഘട്ടത്തിൽ ബാനർ ആർട്ട് വർക്കിലൂടെ പ്രശസ്‍തനുമായി ആർട്ടിസ്റ്റ് ശ്രീ ആർ മാധവൻ ആണ് നാഗവല്ലിക്ക് രൂപം നൽകിയത്. ലൈവ് മോഡൽ ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്. അദ്ദേഹത്തിന്റെ മരുമകൻ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആർട്ട് ഡയറക്ഷൻ നിർവഹിച്ചത്. മാന്നാർ മത്തായി സ്‍പീക്കിംഗ്, ക്രോണിക് ബാച്ചിലർ, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആർട്ട് ഡയറക്ടർ ആണ് മണി സുചിത്ര. ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരൻ ആർട്ടിസ്റ്റ് കെ  മാധവന്റെ അമ്മാവന്റെ മകനാണ് ആർ മാധവൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com