'14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയായി'; ലോസ് ആഞ്ചൽസിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മംമ്ത മോഹൻദാസ്

'14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയായി'; ലോസ് ആഞ്ചൽസിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മംമ്ത മോഹൻദാസ്

വിമാനത്തിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം സോഷ്യൽ മീഡിയയിലൂടെ വിവരം പങ്കുവെച്ചത്

ലോസ് ആഞ്ചൽസിലെത്തി ക്വാറന്റീൻ കാലം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്. വിമാനത്തിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം സോഷ്യൽ മീഡിയയിലൂടെ വിവരം പങ്കുവെച്ചത്. ലോക്ക്ഡൗൺ സമയത്ത് കൊച്ചിയിലെ വീട്ടിലായിരുന്നു താരം.

"എന്റെ 14 ദിവസത്തെ ക്വാറന്റൈൻ അവസാനിച്ചു. ഔദ്യോഗികമായി ഞാൻ ലോസ് ആഞ്ചല്‍സില്‍ എത്തിയെന്നാണ് അതിന്റെ അര്‍ത്ഥം. യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്. അത് പിന്നീട്. ഇപ്പോള്‍ തൽക്കാലത്തേക്ക് സൂര്യപ്രഭയിൽ കുളിച്ചു നിൽക്കുന്ന പ്രശാന്തമായ കാലാവസ്ഥയോടു കൂടിയ സൗത്ത് കാലിഫോർണിയയിൽ തിരികെ എത്താനായതിന്റെ സന്തോഷം പങ്കുവയ്ക്കട്ടെ". മംമ്ത കുറിക്കുന്നു. കൂടാതെ ലോസ് ആഞ്ചല്‍സിലേക്കുള്ള തന്റെ യാത്ര സാധ്യമാക്കി തന്നവരോട് നന്ദി പറയാനും താരം മറന്നില്ല.

അതിന് തൊട്ടുപിന്നാലെ ലോസ് ആഞ്ചൽസിൽ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് എന്ന് പറഞ്ഞുകൊണ്ട് ഹാപ്പി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ നാളായി ലോസ് ആഞ്ചൽസിലാണ് താരം താമസിക്കുന്നത്. ചികിത്സയ്ക്കുവേണ്ടിയാണ് താരം യുഎസ് തെരഞ്ഞെടുത്തത്. സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് പ്രധാനമായും താരം ഇന്ത്യയിലേക്ക് എത്തുന്നത്.

ലോക്ക്ഡൗണിന് തൊട്ടു മുൻപാണ് ലോസ് ആഞ്ചൽസിൽ നിന്ന് താരം മടങ്ങിയെത്തിയത്. അതിന് പിന്നാലെ കൊച്ചിയിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു താരം. കുക്കിങ്ങും പെയിന്റടിയുമൊക്കെയായി തിരക്കിലായിരുന്നു താരം. കൂടാതെ സർക്കാരിന്റെ കൊറോണ ബോധവൽക്കരണ പരിപാടികളിലും മംമ്ത പങ്കാളിയായി. അവസാനമായി അഭിനയിച്ച ഫോറൻസിക് മികച്ച വിജയം നേടിയിരുന്നു. ലാൽബാ​ഗാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com