എൻഎഫ് വർ​ഗീസിന്റെ ഓർമയ്ക്ക് ച‌ിത്രവുമായി മകൾ; 'പ്യാലി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ട് മോഹൻലാൽ

എൻഎഫ് വർ​ഗീസിന്റെ ഓർമയ്ക്ക് ച‌ിത്രവുമായി മകൾ; പ്യാലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ട് മോഹൻലാൽ
എൻഎഫ് വർ​ഗീസിന്റെ ഓർമയ്ക്ക് ച‌ിത്രവുമായി മകൾ; 'പ്യാലി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ട് മോഹൻലാൽ

നിമയാർന്ന അഭിനയ ശൈലി കൊണ്ടും ശബ്ദത്തിലെ മികവ് കൊണ്ടും പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന നടനാണ് എൻഎഫ് വർ​ഗീസ്. അദ്ദേഹത്തിന്റെ ഓർമക്കായി മകൾ സോഫിയ വർ​ഗീസ് ചിത്രമൊരുക്കുന്നു. അദ്ദേഹത്തിന്റെ സ്മരണ ദിനത്തിൽ നടൻ മോഹൻലാൽ മകൾ സോഫിയ വർ​ഗീസ് ഒരുക്കുന്ന പ്യാലി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആരാധകരുമായി പങ്കുവച്ചത്.

മിമിക്രിയിലൂടെ കലാ രംഗത്തെത്തിയ എൻഎഫ് വർ​ഗീസ് ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. 2002 ൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിക്കുന്നത്.

മോഹൻലാലിന്റെ കുറിപ്പ്

ഇന്ന് എൻ എഫ് വർഗ്ഗീസ്സിൻ്റെ ഓർമ്മദിനം. ആ സ്മരണയ്‌ക്കൊപ്പം അദ്ദേഹത്തിൻ്റെ ഓർമ്മക്കായി മകൾ സോഫിയ വർഗ്ഗീസ് നിർമ്മിക്കുന്ന പ്യാലി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സന്തോഷത്തോടെ നിങ്ങൾക്ക് സമർപ്പിക്കുന്നു.

Best wishes to Pyali, NF Varghese Pictures, Sofia, and new couple duo directors Babita & Rinn.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com