ഗായകരുടെ ആത്മഹത്യയാണ് നാളെ നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്നത്, സംഗീതലോകം ഭരിക്കുന്നത് രണ്ട് മാഫിയകള്‍; സോനു നിഗം; വിഡിയോ

വൈകാതെ സംഗീത രംഗത്തുനിന്നും നിങ്ങള്‍ക്ക് ആത്മഹത്യകള്‍ കേള്‍ക്കാം എന്നാണ് പുതിയ വിഡിയോ വ്‌ളോഗിലൂടെ അദ്ദേഹം പറഞ്ഞത്
ഗായകരുടെ ആത്മഹത്യയാണ് നാളെ നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്നത്, സംഗീതലോകം ഭരിക്കുന്നത് രണ്ട് മാഫിയകള്‍; സോനു നിഗം; വിഡിയോ

ടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സംഗീത രംഗത്തെ അനിതികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകന്‍ സോനു നിഗം. വൈകാതെ സംഗീത രംഗത്തുനിന്നും നിങ്ങള്‍ക്ക് ആത്മഹത്യകള്‍ കേള്‍ക്കാം എന്നാണ് പുതിയ വിഡിയോ വ്‌ളോഗിലൂടെ അദ്ദേഹം പറഞ്ഞത്. രണ്ട് മാഫിയകളാണ് സംഗീത രംഗം ഭരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

സുശാന്ത് സിങ് രജ്പുത്ത് മരിച്ചു, ഒറു നടന്‍ മരിച്ചു, നാളെ ഒരു ഗായകനോ, സംഗീത സംവിധായകനോ എഴുത്തുകാരനോ മരിച്ചെന്ന് നിങ്ങള്‍ക്ക് കേള്‍ക്കാം. അതാണ് നമ്മുടെ രാജ്യത്തെ സംഗീതലോകത്തെ അവസ്ഥ. സിനിമ മേഖലയിലുള്ള പോലെ വലിയ മാഫിയകള്‍ സംഗീതലോകത്തുമുണ്ട്. രണ്ടുപേരിലാണ് ഈ അധികാരം കയ്യാളുന്നത്. വെറും രണ്ടുപേര്‍. അവര്‍ക്ക് സ്വന്തമായി കമ്പനികളുണ്ട്. ആരു പാടണമെന്നും പാടേണ്ടെന്നും തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കുണ്ട്- സോനു നിഗം പറഞ്ഞു.

എല്ലാവര്‍ക്കും ഭരിക്കാനാണ് ആഗ്രഹം. പുതിയ കുട്ടികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും സോനു കൂട്ടിച്ചേര്‍ത്തു. പുതിയ ആളുകളുമായി വര്‍ക്ക് ചെയ്യാന്‍ നിര്‍മാതാക്കളും സംവിധായകരും മ്യൂസിക് കമ്പോസര്‍മാരും തയാറാണെങ്കിലും മ്യൂസിക് കമ്പനികള്‍ തയാറാവില്ല എന്നാണ് സോനു പറയുന്നത്. ചെറുപ്പകാലത്തു തന്നെ സംഗീതരംഗത്ത് സജീവമാവാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്‍ സല്‍മാന്‍ ഖാനെതിരെയും സോനു നിഗം രൂക്ഷ വിമര്‍ശനം നടത്തി. താരം അഭിനയിച്ച സുല്‍ത്താന്‍ എന്ന സിനിമയില്‍ അര്‍ജിത്ത് സിങ് പാടിയ ഗാനം ഒഴിവാക്കാന്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞു എന്നാണ് സോനു പറയുന്നത്. ഒരു അവാര്‍ഡ് ഷോയില്‍ ഗായകന്റെ പെരുമാറ്റം താരത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു എന്ന ആരോപിച്ചായിരുന്നു ഇത്. താനും ഇത്തരത്തിലുള്ള ഒഴിവാക്കലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി സീരീസ്, സീ മ്യൂസിക്, വൈ ആര്‍ എഫ് മ്യൂസിക് എന്നിവരെക്കുറിച്ചാണോ സോനു നിഗത്തിന്റെ ആരോപണം എന്നാണ് ആരാധകരുടെ ചോദ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com