അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത് വിട്ട് നടിയും നർത്തകിയുമായ ലോറെൻ ഗോട്ടലിബ്. വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഈ ചാറ്റ് വീണ്ടും വായിക്കുമ്പോൾ തന്റെ ഹൃദയം തകരുന്നുവെന്നും സങ്കടം സഹിക്കാനാകുന്നില്ലെന്നുമാണ് ലോറെൻ കുറിച്ചിരിക്കുന്നത്.
"വർഷങ്ങൾക്ക് മുമ്പ് സുശാന്തുമായി നടത്തിയ വാട്ട്സാപ്പ് ചാറ്റ് ഞാനിന്ന് ഒരിക്കൽകൂടെ വായിച്ചു. എന്റെ ഹൃദയം തകർക്കുന്ന ഒരു സംഭാഷണത്തിലേക്ക് എന്റെ ശ്രദ്ധ ഒരിക്കൽകൂടി എത്തി. സ്നേഹവും, നന്മയും, സത്യസന്ധമായ പിന്തുണയുമാണ് അതിൽ നിറഞ്ഞുനിന്നിരുന്നത്. എനിക്ക് സുശാന്തുമായി വളരെയധികം അടുപ്പം തോന്നിയിരുന്നു. കാരണം ഞങ്ങൾ രണ്ടുപേരും പുറത്തുനിന്നുള്ളവരാണ്. അവനെപ്പോലെ എല്ലാവരും നടക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ മറ്റുള്ളവർക്ക് സ്നേഹവും പിന്തുണയും പകരണമെന്ന് ഓർമ്മിപ്പിക്കാനാണ് ഞാൻ ഈ സംഭാഷണങ്ങൾ പങ്കുവയ്ക്കുന്നത്. ചുറ്റും ഒത്തിരി ശത്രുത നിറയുന്നത് എനിക്ക് കാണാം", ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾക്കൊപ്പം ലോറെൻ കുറിച്ചു.
സുശാന്ത് തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത് ചാറ്റിൽ വായിക്കാം. ഇതോടൊപ്പം ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന ലോറെന് നൽകുന്ന പിന്തുണയും സംഭാഷണങ്ങളിൽ വ്യക്തമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ